Monday, October 09, 2017 Last Updated 54 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 08.30 PM

ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി ജീവനക്കാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

സംയുക്ത ട്രേഡ് യൂണിയനാണ് അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തതത്. കെഎസ്ആര്‍ടിസി ബസ് ഓട്ടോയ്ക്ക് സൈഡ് നല്‍കാഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്ക് നീങ്ങിയത്.
uploads/news/2017/02/76448/strike.jpg

ചങ്ങനാശേരി: കെഎസ്ആര്‍ടിസി ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി ഡിപ്പോ ജീവനക്കാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്.

സംയുക്ത ട്രേഡ് യൂണിയനാണ് അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തതത്. കെഎസ്ആര്‍ടിസി ബസ് ഓട്ടോയ്ക്ക് സൈഡ് നല്‍കാഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്ക് നീങ്ങിയത്.

ആലപ്പുഴയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസ് ഡ്രൈവര്‍ കെ.കെ. ജോഷി, കണ്ടക്ടര്‍ എം.ഒ ഷാനവാസ്, ഡിപ്പോ സെക്യൂരിറ്റി ജീവനക്കാരന്‍ കെ.വി.തോമസ് എന്നിവര്‍ക്കാണ് സ്റ്റാന്‍ഡില്‍ മര്‍ദ്ദനമേറ്റത്.

സംഭവത്തില്‍ സ്റ്റാന്‍ഡില്‍ പാര്‍ക്ക് പെയ്ത് ഓടുന്ന രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ക്കെരിരെ ജാമ്യമില്ലാ വകുപ്പില്‍ പോലീസ് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല. പ്രതികളെ അറസ്റ്റുചെയ്യുന്നതുവരെ സമരം തുടരുമെന്ന് യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW