Sunday, October 15, 2017 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 08.24 PM

ഇന്ത്യക്ക് പരന്പര , ഇംഗ്ലണ്ടിനെ 75 റണ്‍സിന് തോല്‍പ്പിച്ചു

uploads/news/2017/02/76447/match.jpg

ബംഗളൂരു: ഇംഗ്ലണ്ടി​െ​നതിരായ ട്വന്‍റി 20 പരന്പര ഇന്ത്യ സ്വന്തമാക്കി. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടി​െ​ന 75 റണ്‍സിന് പരാജയ​െ​പ്പടുത്തി.
ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ഇംഗ്ലണ്ട് ബാറ്റിങ്ങിനയച്ചു. 12 ഓവര്‍ പിന്നിടുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 100 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. അര്‍ധ സെഞ്ച്വറി നേടിയ റെയ്‌നയുടെ ബാറ്റിങ്ങാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 38 പന്തില്‍ അഞ്ചു സിക്‌സിന്റെയും രണ്ട് ഫോറിന്റെയും അകമ്പടിയോടെയാണ് റെയ്‌ന 50 കടന്നത്. റെയ്‌നയ്‌ക്കൊപ്പം ധോണിയാണ് പിന്തുണയുമായി ഇപ്പോള്‍ ക്രീസിലുള്ളത്.

നേരത്തെ രണ്ടു റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയുടെ ആദ്യ കുറ്റി തെറിക്കുകയും ചെയ്തു. റണ്ടു റണ്‍സ് എടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നാല് പന്ത് നേരിട്ട കോഹ്‌ലിയെ ക്രിസ് ജോര്‍ദാന്‍ റണ്ണൗട്ടാക്കുകയായിരുന്നു. തൊട്ടു പിന്നാലെ തന്നെ 22 റണ്‍സടിച്ച രാഹുലിനെ സ്‌റ്റോക്കസ് പുറത്താക്കിയിരുന്നു.

ഇരു ടീമുകള്‍ക്കും മത്സരം നിര്‍ണ്ണായകമാണ്. ആദ്യ മത്സരത്തില്‍ വിജയം ഇംഗ്ലണ്ടിനൊപ്പം ആയിരുന്നെങ്കില്‍ രണ്ടാം മത്സരം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ഇരു ടീമുകളിലും ഓരോ വിത്യാസങ്ങള്‍ വരുത്തിയാണ് ഇറങ്ങുന്നത്. മാനീഷ് പാണ്ഡെയ്ക്കു പകരം ഋഷഭ് പന്ത് അരേങ്ങേറ്റം കുറിച്ചു. ഇംഗ്ലണ്ട് ടീമില്‍ ലിയാം ഡ്വാവ്‌സണ് പകരം ലിയാം പ്ലങ്കറ്റാണ് കളിക്കുന്നത്.

ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നയാള്‍ക്ക് പരമ്പര സ്വന്തമാക്കാം. നേരത്തെ ടെസ്റ്റ് പരമ്പരയും ഏകദിനപരമ്പരയും ഇന്ത്യ വിജയിച്ചിരുന്നു.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW