Monday, May 21, 2018 Last Updated 59 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 08.09 PM

ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നതിന് മുമ്പ് ഒരു മുന്നറിയിപ്പ്

uploads/news/2017/02/76446/potato.jpg

ഭക്ഷണസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനാണു ഫ്രിഡ്ജ്. പ്രത്യേകിച്ച് പഴം, പച്ചക്കറി, മത്സ്യം, മാംസം എന്നിവയും ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്ന പതിവുണ്ട്. എന്നാല്‍ ചില സാധനങ്ങള്‍ ഇങ്ങനെ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. അതില്‍ ഒന്നാണ് ഉരുളക്കിഴങ്ങ്.

വേവിക്കാത്ത ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നത് ആരോഗ്യത്തിനു പകരം അനാരോഗ്യത്തിനു കാരണമാകും എന്നും പറയുന്നു. എന്താണ് ഇതിന് കാരണം എന്ന് അറിയാമോ? ഫ്രിഡ്ജിലെ തണുത്ത അന്തരീക്ഷത്തില്‍ സ്റ്റാര്‍ച്ച് ഷുഗര്‍ ആയി മാറും. ഇത്തരം ഉരുളക്കിഴങ്ങു പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു എന്നും പറയുന്നു.

ഉരുളക്കിഴങ്ങ് അധികം സൂര്യപ്രകാശം ഇല്ലാത്ത സ്ഥലത്തു പേപ്പര്‍ ബാഗില്‍ സൂക്ഷിക്കണം. അതുപോലെ തന്നെ പച്ചനിറത്തില്‍ ഉള്ളതും മുള പൊട്ടിയതുമായവ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. വേവിക്കാത്ത ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക. വേവിച്ച ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

Ads by Google
Wednesday 01 Feb 2017 08.09 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW