Friday, March 24, 2017 Last Updated 19 Min 16 Sec ago English Edition
Todays E paper
Wednesday 01 Feb 2017 07.47 PM

ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് അമേരിക്കയില്‍ വിലക്ക്

ലോക സ്‌നോഷൂ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനിരിക്കെയാണ് കാരണം കൂടാതെ വിസ നിഷേധിച്ചത്. ഫെബ്രുവരിയില്‍ ന്യൂയോര്‍ക്കാണ് ലോക സ്‌നോഷൂ ചാംപ്യന്‍ഷിപ്പിനു വേദി ആകുന്നത്.
uploads/news/2017/02/76445/trump.jpg

ന്യൂഡല്‍ഹി: ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടില്‍ ഏഴ് മുസ്ലീം രാഷ്ട്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെ ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്കും അമേരിക്ക വിസ നിഷേധിച്ചു. ആബിദ് ഖാന്‍, തന്‍വീര്‍ ഹുസൈന്‍ എന്നീ കശമീരി അത്‌ലറ്റുകള്‍ക്കാണ് അമേരിക്ക വിസ നിഷേധിച്ചത്.

ലോക സ്‌നോഷൂ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനിരിക്കെയാണ് കാരണം കൂടാതെ വിസ നിഷേധിച്ചത്. ഫെബ്രുവരിയില്‍ ന്യൂയോര്‍ക്കാണ് ലോക സ്‌നോഷൂ ചാംപ്യന്‍ഷിപ്പിനു വേദി ആകുന്നത്.

യാത്രയ്ക്കുവേണ്ടിയുള്ള എല്ലാ രേഖകളൂം ഹാജരാക്കിയിരുന്നുവെന്ന് ആബിദ്് ഖാന്‍ പറഞ്ഞു. വിസ നിഷേധിച്ച കാര്യം ന്യൂയോര്‍ക്ക് സാരാനാക് മേയര്‍ ​​​ക്ലെഡ് റബിഡോ ഫേസ്ബുക്കിലൂടെയാണ് ഇരുവരെയും അറിയിച്ചത്.

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടിനു പിന്നാലെ എത്തിയ പ്രവേശന വിലക്കില്‍ രാജ്യത്ത് പ്രക്ഷോഭം ആളിക്കത്തിയതിനെ തുടര്‍ന്ന് ഉത്തരവ് കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്.

Ads by Google
Wednesday 01 Feb 2017 07.47 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW