Monday, June 26, 2017 Last Updated 1 Min 53 Sec ago English Edition
Todays E paper
Wednesday 01 Feb 2017 07.26 PM

പ്രണയം നിരസിച്ചതിന്റെ പേരില്‍ യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ പെണ്‍കുട്ടിയും മരിച്ചു: ഇരുവരുടെയും മരണം മണിക്കൂറുകളുടെ വ്യത്യാസത്തില്‍

uploads/news/2017/02/76443/fairr.jpg

കോട്ടയം: കോട്ടയം എസ് എം ഇ കോളേജില്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തിനിരയായി ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. കായംകുളം ചിങ്ങോലി സ്വദേശിയായ ലക്ഷ്മിയാണ് (21) മരിച്ചത്. ലക്ഷ്മിയെ ആക്രമിച്ച യുവാവ് കൊല്ലം നീണ്ടകര സ്വദേശി ആദര്‍ശ് (25) മരിച്ചതിനു പിന്നാലെയായിരുന്നു പെണ്‍കുട്ടി മരണം. കോളേജ് ലൈബ്രറിയില്‍ വച്ച് യുവാവ് പെണ്‍കുട്ടിയുടെ മേല്‍ പെട്രോള്‍ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. പ്രണയാദ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം.

കോട്ടയത്ത് പ്രണയം നിരസിച്ച വിദ്യാര്‍ത്ഥിനിയെ പച്ചയ്ക്ക് കത്തിച്ച സംഭവം; കാരണം വൈരാഗ്യം

എസ് എം ഇ കോളേജിലെ ഫിസിയോതെറാപ്പി ക്ലാസില്‍ ഇന്ന് ഉച്ചക്കായിരുന്നു സംഭവം. ലക്ഷ്മിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച ശേഷം ആദര്‍ശ് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇരുവരും മരിച്ചു.

ആദര്‍ശിലെ തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊള്ളലേറ്റ അജ്മല്‍, അശ്വിന്‍ എന്നിവര്‍ചികിത്സയിലാണ്. ആദര്‍ശ് മുമ്പും ലക്ഷ്മിയോടു പ്രണയാഭ്യര്‍ത്ഥന നടത്തിരുന്നു എന്നും എന്നാല്‍ ലക്ഷ്മി അത് നിരസിച്ചിരുന്നു എന്നും സഹപാഠികള്‍ പറയുന്നു. ഇതിന്റെ ദേഷ്യത്തിലാണു ക്ലാസ് കഴിഞ്ഞു പുറത്തിറങ്ങിയ ലക്ഷ്മിയെ തടഞ്ഞു നിര്‍ത്തി കുപ്പിയില്‍ കരുതിരുന്ന പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതെന്നും ഇവര്‍

Ads by Google
Wednesday 01 Feb 2017 07.26 PM
YOU MAY BE INTERESTED
TRENDING NOW