Tuesday, March 28, 2017 Last Updated 12 Min 14 Sec ago English Edition
Todays E paper
Wednesday 01 Feb 2017 07.09 PM

ഇ. അഹമ്മദിന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു; പൊതു ദര്‍ശനത്തിന് ആയിരങ്ങള്‍

uploads/news/2017/02/76440/body.jpg

കോഴിക്കോട്: ഇ. അഹമ്മദിന്റെ മൃതദേഹം കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ പൊതു ദര്‍ശനത്തിച്ചു വെച്ചു. വൈകുന്നേരം 5.15 നാണ് മൃതദേഹം ഡല്‍ഹിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചത്.

വിമാനത്തവളത്തില്‍ നിന്ന് ആംബുലന്‍സില്‍ മൃതദേഹം ഹജ്ജ് ഹൗസിലെത്തിച്ചു. ഇ. അഹമ്മദിന്റെ ഭൗതിക ശരീരത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിന് ആയിരങ്ങളാണ് ഹജ്ജ് ഹൗസിലെത്തിയത്. വിമാനത്താവളത്തിന്റെ പരിസരത്തും വന്‍ ജനാവലി തന്നെയായിരുന്നു.

ഹജ്ജ് ഹൗസിലെ പൊതുദര്‍ശനത്തിന് ശേഷം കോഴിക്കോട് ലീഗ് ഹൗസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രിയോടെ ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കും.

Ads by Google
Wednesday 01 Feb 2017 07.09 PM
YOU MAY BE INTERESTED
TRENDING NOW