Monday, June 26, 2017 Last Updated 0 Min 5 Sec ago English Edition
Todays E paper
Wednesday 01 Feb 2017 06.41 PM

സ്‌നേഹയും പ്രസന്നയും തമ്മില്‍ കലഹം? കാരണം അതുതന്നെയാണോ?

uploads/news/2017/02/76439/sneha.jpg

തെന്നിന്ത്യയിലെ ഹാപ്പി കപ്പിള്‍സാണു സ്‌നേഹയും പ്രസന്നയും. അജിത്തും ശാലിനിയും പോലെ സൂര്യയും ജ്യോതികയും പോലെ യുവതലമുറ മാതൃകയാക്കുന്ന താര ദാമ്പത്യമാണ് ഇരുവരുടേയും. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര നല്ലതല്ല. പ്രസന്നയുടെയും സ്‌നേഹയുടെയും കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു തുടങ്ങിയെന്നു പാപ്പരാസികള്‍ പറയുന്നു. പ്രസന്നയെ ഇഷ്ടമുള്ള കാര്യങ്ങളില്‍ നിന്നു സ്‌നേഹ വിലക്കുന്നതാണു കുഴപ്പങ്ങളുടെ തുടക്കമത്രെ.

സിനിമയുടെ പ്രമോഷന് സ്‌നേഹ പോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഇരുവര്‍ക്കും ഇടയില്‍ വഴക്കുനടന്നു എന്നാണു പാപ്പരാസികള്‍ പറയുന്നത്. വിവാഹ ശേഷം സ്‌നേഹ അഭിനയിക്കുന്നതില്‍ പ്രസന്ന ഒട്ടും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. തമിഴിലും തെലുങ്കിലും സ്‌നേഹ സെലക്ടീവായി സിനിമകള്‍ ചെയ്തുകൊണ്ടിരുന്നു. 2012 ലായിരുന്നു സ്‌നേഹയും പ്രസന്നയും തമ്മിലുള്ള വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു. ഇരുവര്‍ക്കും ഒന്നര വയസ് പ്രായമായ ഒരു കുഞ്ഞുണ്ട്.

Ads by Google
Wednesday 01 Feb 2017 06.41 PM
YOU MAY BE INTERESTED
TRENDING NOW