Tuesday, June 19, 2018 Last Updated 36 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 05.40 PM

പെരുമ്പാമ്പിനെ കമ്മലാക്കാന്‍ നോക്കി... അവസാനം പണിയും കിട്ടി

uploads/news/2017/02/76432/snake.jpg

പോര്‍ട്ട്‌ലാന്‍സ്: ഫാഷന്‍ പല തരത്തില്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ഇതുപോലൊരണം ഇത് ആദ്യമായിരിക്കും. ഒരു ഒന്നൊന്നര ഫാഷനായിപ്പോയി. വായിലും മൂക്കിലും ചെവിയിലും ഒന്നിലധികം കമ്മലുകളുള്ള യുവതി ഒരു രസത്തിനുവേണ്ടിയാണ് തന്റെ വളര്‍ത്തു പാമ്പിനെ ചെവിയിലൂടെ കയറ്റി കമ്മലാക്കിയത്. പുളഞ്ഞു കയറിയ പാമ്പ് ഇടക്ക് പെട്ടുപോയി. പെണ്‍കുട്ടിയും ഇപ്പോപെട്ടിരിക്കുകയാണ്.

uploads/news/2017/02/76432/snake 1.jpg

പാമ്പിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാരുടെ സഹായം തേടേണ്ടി വന്നു ഒടുവില്‍ ഈ യുവതിക്ക്. എന്നാല്‍ പേടി കാരണം ഡോക്ടര്‍മാര്‍ യുവതിയുടെ കാതില്‍ തൊടാന്‍ പോലും കൂട്ടാക്കിയില്ല.

uploads/news/2017/02/76432/snake 2.jpg

യുഎസിലെ ഓറിഗോണ്‍ സ്വദേശിനിയായ ആഷ്‌ലെ ഗ്ലോവാണ് ഇത്തരത്തിലുള്ള പണി ഒപ്പിച്ചത്. ബോള്‍ട്ട് എന്ന് ഓമനപ്പേരിട്ട് വളര്‍ത്തിയ പെരുമ്പാമ്പ് കുഞ്ഞിനെയാണ് കമ്മലിടുന്ന ദ്വരത്തിലൂടെ കയറ്റിയത്. ഇതിനിടെ പാമ്പ് കടിക്കാനും തുടങ്ങി. ആശുപത്രയില്‍ കൂറെ നേരം ഇരുന്നിട്ടും ഡോക്ടര്‍മാര്‍ ആരും വന്നില്ലെന്ന് യുവതി പറഞ്ഞു. ആശുപത്രിയില്‍ നിന്നുള്ള സെല്‍ഫിയും ആഷ്‌ലെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

ഒടുവില്‍ ഡോക്ടര്‍മാര്‍ എത്തിയെങ്കിലൂം സഹായിക്കാനാവില്ലെന്ന് പറഞ്ഞ് കൈയ്യൊഴിയുകയായിരുന്നു. ആരൂം സഹായത്തിന് എത്താതിരുന്നതോടെ യുവതി തന്നെ പാമ്പിനെ പുറത്തെത്തിക്കുന്നതിനുള്ള ശ്രമം നടത്തി. അവസാനം പാമ്പിനെ പുറത്തുകൊണ്ടുവരുകയും ചെയ്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW