Thursday, June 29, 2017 Last Updated 11 Min 35 Sec ago English Edition
Todays E paper
Wednesday 01 Feb 2017 05.33 PM

ഈ ചിക്കന്‍ എങ്ങനെയാ മുറിക്കേണ്ടത് ലക്ഷ്മി അമ്മായീ...?; ചോരച്ചാലുകള്‍ നീന്തിക്കയറിയ എസ്എഫ്‌ഐ മീന്‍ചാറില്‍ മുങ്ങി മരിച്ചപ്പോള്‍...

uploads/news/2017/02/76431/troll-main.jpg

തിരുവനന്തപുരം ലോ കോളജ് വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ ഘോര ഘോരം പ്രസംഗിച്ച് അവരുടെ രാജിക്കായി മുറവിളി കൂട്ടി ഒടുവില്‍ മാനേജ്‌മെന്റ് നീട്ടിയ ബാലിശമായ ഉറപ്പുകളില്‍ മൂക്കും കുത്തി വീണ എസ്.എഫ്.ഐയെ വലിച്ചു കീറി ട്രോളന്മാര്‍.

uploads/news/2017/02/76431/troll1.jpg

സമരത്തിന്റെ തുടക്കത്തില്‍ 'ഒന്നും നടന്നില്ലെങ്കില്‍ ലക്ഷ്മി നായരുടെ കസേര പച്ചയ്ക്ക് കത്തിച്ചിട്ടേ ഈ സമരഭൂമി വിടൂ..' എന്ന് പ്രഖ്യാപിച്ച എസ്.എഫ്.ഐ മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ ലക്ഷ്മി നായരുടെ പാചക നൈപുണ്യത്തില്‍ മതി മറന്ന് 'ഈ ചിക്കന്‍ എങ്ങനാ മുറിക്കേണ്ടത് ലക്ഷ്മി അമ്മായീ...' എന്ന അവസ്ഥയില്‍ എത്തി നില്‍ക്കുകയാണെന്ന് ട്രോളന്മാര്‍ പരിഹസിക്കുന്നു.

uploads/news/2017/02/76431/troll2.jpg

'ചോരച്ചാലുകള്‍ നീന്തിക്കയറിയവര്‍ ലക്ഷ്മി നായരുടെ മീന്‍ചാറില്‍ മുങ്ങി മരിച്ചു' എന്നതാണ് എസ്എഫ്‌ഐയുടെ മുഷ്ടി ചുരുട്ടിക്കൊണ്ടുള്ള പോസ്റ്ററിനൊപ്പം ട്രോളന്മാര്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്.

uploads/news/2017/02/76431/troll3.jpg

'എന്നെക്കൊണ്ട് രാജിവെക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല പിള്ളേരെ' എന്ന് ലക്ഷ്മി നായര്‍ പറയുമ്പോള്‍ 'ആഹ്.. പറ്റില്ലേല്‍ വേണ്ട!!! ഒരഞ്ചു കൊല്ലത്തേയ്ക്ക് ഒന്നു മാറിനിക്കാവോ?' എന്നതായിരുന്നത്രേ എസ്.എഫ്.ഐ മുന്നോട്ടു വെച്ച ആവശ്യം.

uploads/news/2017/02/76431/troll4.jpg

ഈ സംഭവത്തോടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എസ്.എഫ്.ഐ എന്നുകേള്‍ക്കുമ്പോര്‍ ചിരിച്ച് മണ്ണുകപ്പുന്ന സ്ഥിതിയാണത്രേ...'ഇന്നലെ വരെ ലക്ഷ്മി നായര്‍ രാജിവെക്കണം എന്നും പറഞ്ഞ് ഞങ്ങടെ കൂടെ നിന്നു സമരം ചെയ്തിട്ട്,,,, ഇന്ന് മാനേജുമെന്റിന്റെയും പാര്‍ട്ടിക്കാരുടെയും വാക്കുകേട്ട് സമരത്തില്‍ നിന്നു പിന്മാറിയിട്ട്...സരം വിജയമെന്ന് പറയുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തോടുള്ള സകല വിശ്വാസങ്ങളും നഷ്ടപ്പെട്ടു' എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

uploads/news/2017/02/76431/troll5.jpg

'ഇത്രയും രുചിയായിട്ട് ചിക്കന്‍ ഫ്രൈ ഉണ്ടാക്കുന്ന ചേച്ചിയെയാണോ ഈ ദുഷ്ടന്മാര്‍ എല്ലാവരും കൂടി രാജി വെപ്പിക്കാന്‍ നോക്കുന്നത്' എന്നാണ് ചര്‍ച്ചയ്ക്കു ശേഷം എസ്.എഫ്.ഐക്കാരുടെ സംശയം.

uploads/news/2017/02/76431/troll11.jpg

സമരം പിന്‍വലിച്ചതിനു പിന്നാലെ മറയത്ത് പോയി നിന്ന് സ്വന്തം നട്ടെല്ല് എടുത്തു നോക്കി 'ഇത് നട്ടെല്ല് തന്നെ അല്ലേ ഭഗവാനേ...' എന്ന് ചോദിക്കുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകനെയും ട്രോളന്മാര്‍ വരച്ചു കാട്ടുന്നുണ്ട്.

uploads/news/2017/02/76431/troll22.jpg

uploads/news/2017/02/76431/troll33.jpg

uploads/news/2017/02/76431/troll44.jpg

uploads/news/2017/02/76431/troll55.jpg

uploads/news/2017/02/76431/troll222.jpg

uploads/news/2017/02/76431/troll333.jpg

uploads/news/2017/02/76431/troll1111.jpg

Ads by Google
TRENDING NOW