Friday, October 13, 2017 Last Updated 53 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 05.04 PM

രത്‌നങ്ങളും അവയുടെ സ്വാധീന ശക്തിയും

uploads/news/2017/02/76427/joythi010217.jpg

ഗ്രഹങ്ങളില്‍ നിന്നുള്ള പ്രകാശതരംഗങ്ങളെ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുവാന്‍ രത്‌നങ്ങള്‍ക്ക് കഴിയും. അതുകൊണ്ടുതന്നെയാണ് രത്‌നങ്ങള്‍ ധരിച്ചു കഴിയുമ്പോള്‍ മനുഷ്യന് വ്യത്യസ്ത അനുഭവങ്ങള്‍ ഉണ്ടാകുന്നത്.

മനുഷ്യജീവിതത്തിലെ ഓരോ ഘട്ടവും ജ്യോതിഷ ശാസ്ത്രപ്രകാരം ഗ്രഹങ്ങളുടെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഗ്രഹങ്ങള്‍ വ്യത്യസ്ത വര്‍ണ്ണങ്ങളിലും വ്യത്യസ്ത സ്വഭാവത്തിലുമാണ് നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും ഭൂമിയുമായി പ്രകാശതരംഗങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.

ഓരോ ഗ്രഹത്തിന്റെയും പ്രകാശതരംഗങ്ങള്‍ക്ക് വ്യത്യസ്ത തരംഗദൈര്‍ഘ്യമാണെന്ന് മാത്രം. ഗ്രഹങ്ങളില്‍ നിന്നുള്ള പ്രകാശതരംഗങ്ങളെ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുവാന്‍ രത്‌നങ്ങള്‍ക്ക് കഴിയും. അതുകൊണ്ടുതന്നെയാണ് രത്‌നങ്ങള്‍ ധരിച്ചു കഴിയുമ്പോള്‍ മനുഷ്യന് വ്യത്യസ്ത അനുഭവങ്ങള്‍ ഉണ്ടാകുന്നത്.

ഭൂമിയില്‍നിന്നും ഖനനം ചെയ്‌തെടുക്കുന്ന രത്‌നങ്ങള്‍ ആവശ്യമുള്ള അളവില്‍ കട്ട് ചെയ്ത് പോളിഷ് ചെയ്‌തെടുക്കുമ്പോള്‍ അവയ്ക്ക് പ്രവര്‍ത്തനശേഷി വര്‍ദ്ധിക്കുന്നു. ഹിന്ദു ഐതിഹ്യപ്രകാരം ഓരോ ഗ്രഹത്തേയും ഓരോ ദേവതയായി സങ്കല്‍പ്പിക്കപ്പെടുന്നു.

അതുകൊണ്ടുതന്നെ ദേവതകളെ സ്വാധീനിക്കാന്‍ രത്‌നധാരണം കൊണ്ട് തീര്‍ച്ചയായും കഴിയും. ഇതൊരു അന്ധവിശ്വാസവും അല്ല. പുരാതന കാലംതൊട്ടേ തെളിയിക്കപ്പെട്ടതാണ്.

അതിന് രത്‌നം ധരിച്ചാല്‍ മാത്രം പോരാ; നിഷ്ഠയോടെ ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ട്. രത്‌നം ധരിക്കുമ്പോള്‍ മനസ്സും ശരീരവും ശുദ്ധമാവുകയും ഊര്‍ജ്ജസ്വലമാവുകയും ചെയ്യും.

രത്‌നധാരണത്തോടൊപ്പം തന്നെ പ്രാര്‍ത്ഥന, നിഷ്ഠയുള്ള ജീവിതം എന്നിവ അത്യന്താപേക്ഷിതമാണ്. അപ്പോള്‍ രത്‌നങ്ങളുടെ സ്വാധീനശക്തി വര്‍ദ്ധിക്കുന്നു.

ഉദാഹരണത്തിന്: സൂര്യന്‍ എന്ന ഗ്രഹം പൊതുവേ സ്വാധീനിക്കുന്നത് - സൗഖ്യം, പ്രാണന്‍, ആത്മാവ്, പിതാവ്, ഊര്‍ജ്ജസ്വലത, ധൈര്യം, ഉത്സാഹം, ദൈവഭക്തി, തൊഴില്‍ സംബന്ധമായ അധികാര നേട്ടം, കീര്‍ത്തി, സൗഭാഗ്യങ്ങള്‍, സാമര്‍ത്ഥ്യം, വിജയം, മുതലായവയാണ്.

ബുധന്‍ പൊതുവേ സ്വാധീനിക്കുന്നത് - വിദ്യാഭ്യാസം, കലാവിദ്യ, പാണ്ഡിത്യം, ഭൂമി, ശാസ്ത്രവിദ്യ, വിഷ്ണുഭക്തി, ബന്ധുക്കള്‍, സത്യസന്ധത, സുഹൃത്തുക്കള്‍, വാക്ചാതുര്യം മുതലായവയാണ്.

ശുക്രന്‍ പൊതുവേ സ്വാധീനിക്കുന്നത് - സമ്പത്ത്, ആഭരണം, നിധി, ഐശ്വര്യം, സംഗീതം, വിവാഹം, ഭാര്യ, ഭര്‍ത്താവ്, സ്ത്രീ-പുരുഷ സുഖം, കാമം, ഉത്സാഹം, അലങ്കാരം, സംഭാഷണചാതുര്യം മുതലായവയാണ്.

വ്യാഴം പൊതുവേ സ്വാധീനിക്കുന്നത് - ചൈതന്യം, ശരീരസുഖം, ദൈവഭക്തി, ശ്രേഷ്ഠത, കീര്‍ത്തി, ധനസമ്പാദനം, പുത്രന്‍, ബുദ്ധി, ദയവ്, ഭാര്യ -ഭര്‍തൃ സുഖം, സല്‍ഗതി, ഉത്തമ പ്രവൃത്തി, തൊഴില്‍നേട്ടം, സുഖസൗഭാഗ്യങ്ങള്‍ മുതലായവയാണ്.

ഇങ്ങനെ ഒന്‍പത് ഗ്രഹങ്ങള്‍ക്കും ഓരോരോ പ്രത്യേകതകളാണ്. ഗ്രഹനില ശ്രദ്ധയോടെ നിരീക്ഷിച്ച് ഓരോ വ്യക്തിയേയും സ്വാധീനിക്കുന്ന ഗ്രഹങ്ങളെ കണ്ടെത്തി അവയുടെ രത്‌നങ്ങള്‍ ധരിക്കുമ്പോള്‍ നല്ല അനുഭവങ്ങള്‍ വന്നുചേരും.

ചില വ്യക്തികള്‍ക്ക് വളരെ പെട്ടെന്ന് തന്നെ ഗുണാനുഭവങ്ങള്‍ വന്നുചേരും. മറ്റ് ചിലര്‍ക്ക് കൂടുതല്‍ സമയമെടുക്കുന്നു. മറ്റ് ചിലര്‍ക്ക് സമയദോഷം മാറി നല്ല സമയം വന്നുചേരുമ്പോള്‍ കൂടുതല്‍ നല്ല അനുഭവങ്ങള്‍ കണ്ടുവരുന്നു.

എന്തുതന്നെയായാലും രത്‌നധാരണം കൊണ്ട് ശരീരത്തിനും മനസ്സിനും ഊര്‍ജ്ജം നിലനിര്‍ത്താനും സന്തോഷം നിലനിര്‍ത്താനും ജീവിതത്തില്‍ വിജയം നിലനിര്‍ത്താനും കഴിയും.

ഗണേശന്‍ എസ്.
ജം. കണ്‍സള്‍ട്ടന്റ്, കായംകുളം

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW