Thursday, May 25, 2017 Last Updated 23 Min 17 Sec ago English Edition
Todays E paper
Wednesday 01 Feb 2017 04.43 PM

അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം ശരിക്കും നിങ്ങളെ ഞെട്ടിക്കും

uploads/news/2017/02/76426/mm.jpg

സെവന്‍ത് ഡേയ്ക്കു ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തില്‍ മമ്മൂട്ടി നായകന്‍. ആശാ ശരത്തും ദീപ്തി സതിയുമാണു നായികമാര്‍. ചിത്രത്തില്‍ ആശ ശരത്താണു മമ്മൂട്ടിയുടെ നായിക. സെവന്‍ത് ഡേയില്‍ നിന്നു പൂര്‍ണ്ണമായും വ്യത്യസ്തമായ കഥാപശ്ചാത്തലം ആണെന്നും ഇത് ഒരു ഫാമിലി എന്റര്‍ടെയ്‌നറാണെന്നും ശ്യാംധര്‍ പറഞ്ഞു. പുതുമുഖ തിരക്കഥാകൃത്ത് രതീഷ് രവിയാണു ചിത്രത്തിന്റെ തിരക്കഥ.

ജയചന്ദ്രന്‍ ഈണം നല്‍കിയ നാലു ഗാനങ്ങളാണു ചിത്രത്തില്‍ ഉള്ളത്. മമ്മൂട്ടിക്കു വേണ്ടിയുള്ള പാട്ടുകള്‍ ആലപിക്കുന്നത് വിജയ് യേശുദാസാണ്. ചിത്രത്തില്‍ അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപകന്റെ വേഷമാണു മമ്മൂട്ടിക്ക്. ഇടുക്കിക്കാരനായ മമ്മൂട്ടി കഥാപാത്രം കൊച്ചിയിലേയ്ക്ക് അധ്യാപക പരിശീലനത്തിന് എത്തുന്നതാണ് കഥ.

Ads by Google
Wednesday 01 Feb 2017 04.43 PM
YOU MAY BE INTERESTED
TRENDING NOW