Wednesday, April 25, 2018 Last Updated 35 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 04.20 PM

ആഭരണങ്ങള്‍ അണിയും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...ഭാഗ്യം ഉറപ്പ്

uploads/news/2017/02/76424/ornaments.jpg

സ്ത്രീകള്‍ പൊതുവേ ആഭരണപ്രിയരാണ്. ചിലര്‍ ചന്തം കൂട്ടാന്‍ ആഭരണങ്ങളെ കൂട്ടു പിടിക്കുമ്പോള്‍, മറ്റു ചിലര്‍ ആര്‍ഭാടത്തിനായാണ് ഇവ ധരിക്കുന്നത്. എന്നാല്‍ ഏതൊക്കെ ആഭരണങ്ങള്‍ എങ്ങനെയൊക്കെ ധരിക്കുന്നു എന്നതിലാണ് യഥാര്‍ത്ഥ കാര്യമെന്ന് ആര്‍ക്കൊക്കെ അറിയാം...

പ്രപഞ്ചത്തിലെ ചൈതന്യത്തെ ആകര്‍ഷിക്കാനുള്ള പ്രഥമ സ്ഥാനം സ്വര്‍ണ്ണത്തിനും രണ്ടാമത് വെള്ളിയ്ക്കുമാണ്. ഇരേഴു പതിന്നാല് ലോകങ്ങളും മനുഷ്യ ശരീരത്തില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ആ സ്ഥാനങ്ങളുടെ മഹത്വം അറിഞ്ഞുവേണം ആഭരണങ്ങള്‍ ധരിക്കാന്‍.

അരയ്ക്കു മേല്‍പ്പോട്ട് സ്വര്‍ണ്ണാഭരണവും അരക്കെട്ടു മുതല്‍ താഴോട്ട് വെള്ളി ആഭരണവുമാണ് ധരിക്കേണ്ടത്. ദൈവീകമായ സ്വര്‍ണ്ണത്തിന് ലക്ഷ്മീ ദേവിയുടെ കാരകത്വമുണ്ട്. അതുകൊണ്ടു തന്നെ സ്വര്‍ണ്ണം ശിരസ്സു മുതല്‍ അരക്കെട്ടു വരെ വ്യാപിച്ചു കിടക്കുന്നത് ഐശ്വര്യമാണ്. വെള്ളിയില്‍ ശുക്രന്റെ രജോഗുണം ഉള്ളതിനാലും തേജസ്സ് അടങ്ങുന്നതിനാലും അരയ്ക്ക് താഴേയ്ക്ക് മാത്രമേ ധരിക്കാവൂ.

ഇത്തരത്തില്‍ സ്വര്‍ണ്ണം വെള്ളി ആഭരണങ്ങള്‍ അണിയേണ്ടിടത്ത് കൃത്യമായി ധരിച്ചാല്‍ അഴകിനൊപ്പം ആരോഗ്യവും രോഗമോചനവും സാധ്യമാകും. വിവാഹിതരായ സ്ത്രീകള്‍ കഴുത്തിന് താഴെ ഹൃദയഭാഗം സ്പര്‍ശിക്കും വിധം വേണം താലി അണിയാന്‍.

വെള്ളി പാദസ്വരം അണിയുന്നതിലൂടെ കാലിലൂടെയുള്ള രക്തയോട്ടം കൂടുകയും ശരീരകാന്തി വര്‍ധിക്കുകയും പ്രതികൂല തരംഗങ്ങള്‍ കാലിലൂടെ ശരീരത്തിലേയ്ക്ക് കടക്കുന്നത് തടയുകയും ചെയ്യും. ഒപ്പം ഗര്‍ഭാശയ രോഗങ്ങള്‍ അകറ്റാനും ഗര്‍ഭപാത്രം ശക്തിപ്പെടാനും ഇത് സഹായകമാകും.

ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം ഉത്തേജിപ്പിക്കാനും വിവാഹിതര്‍ക്ക് പ്രണയം ഉണ്ടാകാനും സ്വര്‍ണ്ണമോതിരം ധരിക്കുന്നത് ഉത്തമമാണ്.

Ads by Google
Wednesday 01 Feb 2017 04.20 PM
Ads by Google
Loading...
TRENDING NOW