Friday, June 22, 2018 Last Updated 3 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 04.13 PM

ഇനി എന്നെ 'സെക്‌സി'യാക്കരുത് - ബിപാഷ ബസു

uploads/news/2017/02/76420/CinINWBipasha.jpg

ഇന്ത്യന്‍ സിനിമാലോകത്ത് സെക്‌സി എന്നറിയപ്പെടുന്ന സുന്ദരിയാണ് ബിപാഷാ ബാസു. സെക്‌സില്‍ മാത്രമല്ല, ശരീരഘടനയിലും ഇവര്‍ മികച്ചുനില്‍ക്കുന്നു.

പുതുവര്‍ഷത്തില്‍ ഇപ്പോഴുള്ളതിനേക്കാള്‍ പതിന്മടങ്ങ് പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ കുടിയേറാനാണ് ബിപാഷയുടെ ലക്ഷ്യമെന്ന് അവര്‍തന്നെ പറയുകയാണ്.

''ഈ പുതുവര്‍ഷത്തില്‍ ഒരു പ്രധാന ചോദ്യം എന്നില്‍ ഉയര്‍ന്നിരിക്കുന്നു. ഗ്ലാമറസ്സായി ഇനി എത്രകാലം എനിക്ക് ഈ ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കാനാവും? ഇതാണ് ചോദ്യം. അതുകൊണ്ട് ഗ്ലാമര്‍ വേഷം നല്‍കാനായി വരുന്നവരോട് ഞാന്‍ പറയും- 'എനിക്ക് വൃത്തിയുള്ള ഒരു വേഷം തരൂ' സിനിമയില്‍ പ്രാധാന്യം ഗ്ലാമറാണ്.

പക്ഷേ അതൊരു പൂര്‍ണമായ അഭിനയമാകുന്നില്ല. അതേസമയം അഭിനയത്തിനിടെ ഗ്ലാമര്‍ ഉണ്ടാകാം. അത് തന്നെ നിരന്തരമായാലോ? ആ നടി പിന്നീട് അഭിനയലോകത്ത് വിടപറഞ്ഞേ പറ്റൂ. അതുകൊണ്ട് ഒരു സ്വഭാവനടിയുടെ വേഷമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

? ഇനി നീന്തല്‍ വേഷം ധരിക്കുമോ...


ഠ 'ദൂം-2' 'പ്ലേയര്‍' എന്നീ സിനിമകളില്‍ ഞാന്‍ നീന്തല്‍ വേഷം ധരിക്കുകയുണ്ടായി. അത് വിവാദമാകുകയും പ്രേക്ഷകരുടെ മനസ് കുളിരണിയുകയും ചെയ്തു. അതുകൊണ്ടാണ് ആ സിനിമകള്‍ വിജയിച്ചതെന്നു ഞാന്‍ പറയില്ല.

അനാവശ്യമായി ഞാനൊരിക്കലും ഗ്ലാമറിന് പ്രാധാന്യം കൊടുത്തിട്ടില്ല. പക്ഷേ കഥയക്ക് ആവശ്യമെന്നു വരികില്‍ ബിക്കിനി വേഷം കൈകാര്യം ചെയ്യാനും ഞാന്‍ തയാറാണ്. എല്ലാ നടികള്‍ക്കും ബിക്കിനി ധരിക്കാന്‍ പറ്റിയ ശരീരഘടന ഉണ്ടായെന്നു വരില്ല.

എന്റെ ശരീരത്തിന് ബിക്കിനി നന്നേ ഇണങ്ങും. അത് ഞാന്‍ അഭിമാനമായി കരുതുന്നു. സന്തോഷിക്കുന്നു. സിനിമയില്‍ ഇപ്പോള്‍ ശരിക്കും മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. പ്രേക്ഷകരിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. അവരുടെ അഭിരുചിയിലും ഇത് പ്രകടമാണ്. മാറ്റം നല്ലതാണ്.

? പുതുവര്‍ഷത്തിലെ ആഗ്രഹം...


ഠ ഈ പുതുവര്‍ഷത്തില്‍ ഒരു കോമഡി പടത്തില്‍ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഞാന്‍ തമാശ പറയുന്ന കൂട്ടത്തിലാണ്. അതുകൊണ്ട് കോമഡി അഭിനയിക്കാന്‍ തോന്നുന്നു. അങ്ങനെയുള്ള ഒരു സിനിമയില്‍ എനിക്ക് അവസരം ലഭിക്കണം. അത് മറ്റുള്ളവരില്‍നിന്നും അഭ്യസിക്കാന്‍ പറ്റുന്ന ഒരു കലയല്ല. കോപ്പിയടിക്കാനും പറ്റില്ല.
uploads/news/2017/02/76420/CinINWBipasha1.jpg

? ഭാവിയില്‍ എന്തു ചെയ്യാനാണ് തീരുമാനം. സിനിമ നിര്‍മ്മിക്കുമോ...


ഠ ഭാവിയില്‍ ഞാന്‍ പ്രതീക്ഷിക്കുന്ന മട്ടില്‍ സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ സ്വന്തമായി ഒരു പടം നിര്‍മ്മിക്കാന്‍ ആഗ്രഹമില്ല. ഒരു പടം നിര്‍മ്മിക്കുക അത്രകണ്ട് ലളിതമല്ല. അത്തരമൊരു ഭാരം ചുമക്കാനുള്ള ശക്തി എനിക്കില്ല.

പ്രേക്ഷകര്‍ ഇപ്പോള്‍ ബോധവാന്മാരാണ്. മുമ്പ് വില്ലന്‍ നടന്മാരെ വില്ലനെപ്പോലെയും ഗ്ലാമര്‍ നടിമാരെ മറ്റൊരു വിധത്തിലും കണ്ടിരുന്നു. ഇന്ന് അങ്ങനെയല്ല. പ്രേക്ഷകര്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. അതായത് എല്ലാപേരെയും താരങ്ങളായി കാണാനുള്ള വിവേകം ആര്‍ജിച്ചരിക്കുന്നു. അതൊരു സന്തോഷകരമായ മാറ്റമാണ്.

? സ്ത്രീകള്‍ക്കു നേരെ അക്രമങ്ങള്‍ ഉണ്ടാകാന്‍ കാരണം സിനിമയിലെ ഗ്ലാമര്‍ അല്ലെ...


ഠ 24 മണിക്കൂറും അഭിനയിച്ചുകൊണ്ടിരിക്കാന്‍ ആരും മിനക്കെടാറില്ല. ഏതു പണിയായാലും ഇടനേരം വിശ്രമം മറ്റും ആവശ്യമാണ്. എപ്പോഴും അഭിനയിച്ചുകൊണ്ടിരുന്നാല്‍ തങ്ങളുടേതായ നല്ല കഴിവുകള്‍ പ്രകടിപ്പിക്കാനാവില്ല.

സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വന്തഭവനം വിദൂരമാകുന്നു. കുടുംബവുമായി ഒരുമിക്കാന്‍ സമയം കിട്ടാറില്ല. കുടുംബത്തോട് സംസാരിക്കാന്‍ സമയം കിട്ടില്ലെന്നിരിക്കെ സുഹൃത്തുക്കളുടെ കാര്യം പറയാനുമില്ല.

സ്ത്രീകളുടെ മേലുള്ള ലൈംഗിക ആക്രമണങ്ങളും മറ്റും ഇവിടെ പെരുകിവരുന്നതിന്റെ ഉത്തരവാദിത്വം സിനിമയില്‍ നടിമാരുടെ പൊക്കിള്‍ച്ചുഴികളും മാറിടങ്ങളും പ്രദര്‍ശിപ്പിക്കുന്നതു മൂലമാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. അതു തെറ്റായ ധാരണയാണ്.

സമൂഹത്തില്‍ തെറ്റായ എന്തു സംഭവിച്ചാലും നടിമാരുടെ പുറത്ത് കുതിരകേറാന്‍ തുടങ്ങുകയായി. അതേസമയം യഥാര്‍ത്ഥ കാരണം അന്വേഷിക്കാന്‍ ഇവിടെ ആരു മിനക്കെടുന്നു? നടിമാര്‍ക്ക് സ്‌പെഷ്യലായി അവയവങ്ങള്‍ ഒന്നുംതന്നെയില്ലല്ലോ. അതേസമയം സിറ്റികളില്‍ ഒന്നു കണ്ണോടിച്ചു നോക്കൂ.

ഇന്നത്തെ പെണ്‍പിള്ളേരുടെ വസ്ത്രധാരണം നമുക്ക് കാണാം. കൈയില്ലാത്ത ബ്ലൗസും ധരിച്ച്, അരനിക്കറും ധരിച്ച് പോകുന്ന പെണ്ണുങ്ങളെ നമുക്ക് കാണാന്‍ കഴിയും.

ഇക്കൂട്ടര്‍ കക്ഷഭാഗത്ത് രോമം വളര്‍ത്തുന്ന സംസ്‌കാരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. സമൂഹത്തെ കണ്ടാണ് സിനിമ നിര്‍മ്മിക്കുന്നതെന്ന യാഥാര്‍ത്ഥ്യം ജനം മനസ്സിലാക്കണം.

- സുധീന ആലങ്കോട്

Ads by Google
Ads by Google
Loading...
TRENDING NOW