Friday, April 28, 2017 Last Updated 16 Min 13 Sec ago English Edition
Todays E paper
Wednesday 01 Feb 2017 04.09 PM

അവസരം കൈയ്യിലെടുക്കാന്‍ ജിയോ ഒന്നു നോക്കി...പക്ഷേ പ്രതികരണം ഒന്നും ഉണ്ടായില്ല

uploads/news/2017/02/76418/bigb.jpg

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കില്‍ തടസ്സങ്ങള്‍ ഉണ്ടാകുക സര്‍വ്വ സാധാരണമാണ്. അത്തരം ഘട്ടങ്ങളില്‍ പ്രധാനമായും എല്ലാവരും ചെയ്യുക കസ്റ്റമര്‍ കെയറില്‍ വിളിക്കും. എന്നാല്‍ സമൂഹ മാധ്യമം എത്തിയതോടെ എല്ലാവരും എന്തു സംഭവിച്ചാലും അത് മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാനും തുടങ്ങി.

ബോളിവുഡ് ബിഗ്ബി അമിതാഭ് ബച്ചനും അത്തരത്തില്‍ ഒരു അനുഭവം ഉണ്ടായി. അദ്ദേഹം അത് ട്വീറ്റിറല്‍ പങ്കുവയ്ക്കുകയും ചെയ്തു. 'അയക്കുന്ന സന്ദേശങ്ങള്‍ ഒന്നും പോകുന്നില്ല, സഹായിക്കണം' എന്ന് വൊഡാഫോണിനോട് പരാതിപ്പെട്ടായിരുന്നു ബച്ചന്റെ ട്വീറ്റ്.

എന്നാല്‍ അരമണിക്കൂര്‍ കഴിയുന്നതിന് മുമ്പ് തന്നെ വൊഡാഫോണിന്റെ പ്രതികരണമെത്തി. നെറ്റ്‌വര്‍ക്ക് പ്രശ്‌നം എത്രമാത്രം ദുസ്സഹമാണെന്ന് മനസ്സിലാക്കുന്നു. പ്രശ്‌നപരിഹാരത്തിന് ശ്രമം തുടങ്ങിയെന്നായിരുന്നു കമ്പനിയുടെ പ്രതികരണം.

ആളെ പിടിക്കാന്‍ നോക്കിയിരിക്കുന്ന ജിയോയുടെ കണ്ണിലും പെട്ടു ഈ ട്വീറ്റ്. വൊഡാഫോണിനു പിന്നാലെ എത്തി ജിയോയുടെ മറുപടി. 'എന്തിന് ഇങ്ങനെ സഹായത്തിനായി കേഴണം. ജിയോയിലേക്ക് മാറി' എന്നായിരുന്നു ജിയോയുടെ മറുപടി. ജിയോ സിം താങ്ങള്‍ക്ക് അയച്ചുതരുന്നതില്‍ സന്തോഷമേയുള്ളുവെന്നും അതും ഹോം ഡെലിവറിയായി എത്തിച്ചു തരുമെന്നുമായിരുന്ന ട്വീറ്റ്. എന്നാല്‍ ഈ ട്വീറ്റിനോട് ബച്ചന്‍ പ്രതികരിച്ച് കണ്ടില്ല.

എന്നാല്‍ നെറ്റ് വര്‍ക്കിലെ പ്രശ്‌നം പരിഹരിക്കപ്പെട്ടപ്പോള്‍ അക്കാര്യം അറിയിച്ചുകൊണ്ടും ബച്ചന്‍ ട്വീറ്റ് ഇട്ടു. 'വൊഡഫോണ്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടു. നന്ദി, അയക്കുന്ന സന്ദേശമെല്ലാം പോകുന്നുണ്ടെന്നായിരുന്ന ബച്ചന്റെ ട്വീറ്റ്.

Ads by Google
TRENDING NOW