Wednesday, May 24, 2017 Last Updated 14 Min 37 Sec ago English Edition
Todays E paper
Wednesday 01 Feb 2017 03.53 PM

ഞാന്‍ വളരെ സെന്‍സിറ്റീവാണ്

ഉള്ളിലെ പേടി അടക്കിവച്ച് മമ്മുക്കയുമായി അടുത്തിടപഴകിയപ്പോഴാണ് വളരെ സോഫ്റ്റാണ് അദ്ദേഹമെന്ന് മനസ്സിലായത്.
uploads/news/2017/02/76415/weeklyparvathikrishan.jpg

നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഒരു ഡോക്യുമെന്ററിയിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഒന്‍പതാം ക്ലാസിലായപ്പോള്‍ ഒരു ആല്‍ബം ചെയ്തു.

അതിനുശേഷം നിരവധി സിനിമകളില്‍ നിന്ന് അവസരം വന്നെങ്കിലും പഠനത്തില്‍ ശ്രദ്ധിക്കാനാണ് വീട്ടുകാര്‍ ഉപദേശിച്ചത്. വര്‍ഷങ്ങളോളം അഭിനയത്തില്‍ നിന്നു വിട്ടുനിന്നു.

ബിടെക് കഴിഞ്ഞശേഷമാണ് കെ.കെ. രാജീവിന്റെ 'അമ്മമനസ്സ് 'എന്ന സീരിയലിലൂടെ മടങ്ങി വരുന്നത്. അതിലെ കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടിയെടുത്തു. അതിനുശേഷം ഈശ്വരന്‍ സാക്ഷിയിലും അഭിനയിച്ചു.

രാത്രിമഴയിലെ നിരഞ്ജന എന്ന കഥാപാത്രം ചെയ്ത ശേഷമാണ് ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്. സീരിയലിനൊപ്പം സ്‌റ്റേജ് പ്രോഗ്രാമുകളും ആങ്കറിങ് എന്നിവയും കൊണ്ടുപോ
കുന്നു.

പ്രമുഖ ചാനലില്‍ ആങ്കറിങ് ചെയ്യുന്ന സമയത്ത് മമ്മൂക്കയെ ഇന്‍ര്‍വ്യൂ ചെയ്യാന്‍ അവസരം കിട്ടിയപ്പോള്‍ ഞാന്‍ ശരിക്കു എക്‌സൈറ്റഡായി. അന്നുവരെ സ്‌ക്രീനില്‍ മാത്രം കണ്ടുപരിചയിച്ച ഒരാളെ ഇന്റര്‍വ്യൂ ചെയ്യുക.

എന്നെപ്പോലൊരാള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഒരു കാര്യമായി തോന്നി. ഈ വിവരം വളരെ ആവേശത്തോടെ സുഹൃത്തുക്കളോട് പറഞ്ഞെങ്കിലും മമ്മൂക്കയുടെ കര്‍ക്കശ സ്വഭാവത്തെക്കുറിച്ച് അവര്‍ സൂചിപ്പിച്ചപ്പോള്‍ ഞാന്‍ ആകെ ടെന്‍ഷനായി.

ഇന്റര്‍വ്യൂ ചെയ്യാനുളള സമയമടുത്തു. ക്യാമറയും സെറ്റുമെല്ലാം ഓക്കെയായി. അധികം താമസിയാതെ മമ്മൂക്ക എന്റെ മുന്‍പില്‍ വന്നു നിന്നപ്പോള്‍ നെഞ്ചിടിപ്പ് കൂടി.

uploads/news/2017/02/76415/weeklyparvathikrishan1.jpg

ഉള്ളിലെ പേടി അടക്കിവച്ച് മമ്മൂക്കയുമായി അടുത്തിടപഴകിയപ്പോഴാണ് വളരെ സോഫ്റ്റാണ് അദ്ദേഹമെന്ന് മനസ്സിലായത്. എന്നെങ്കിലും ഒരിക്കല്‍ ഇതുപോലെ ലാലേട്ടനെ ഇന്റര്‍വ്യൂ ചെയ്യണമെന്നാണ് മറ്റൊരാഗ്രഹം.

ഈ വര്‍ഷം അവസാനത്തോടെ എന്റെ വിവാഹം ഉണ്ടായിരിക്കും. ഒരു പക്ഷേ എന്റെ അവസാനത്തെ സീരിയലായിരിക്കും രാത്രിമഴ. വിവാഹം കഴിക്കാന്‍ പോകുന്ന ആള്‍ക്കും വീട്ടുകാര്‍ക്കും അഭിനയത്തോട് താല്‍പ്പര്യമില്ലാത്തതു കൊണ്ട് വിവാഹശേഷം അഭിനയിക്കാനുളള സാധ്യത വളരെക്കുറവാണ്.

എങ്കിലും സ്‌റ്റേജ് ഷോകളും ആംങ്കറിങുമായി മുന്നോട്ടുപോകും. സ്‌കൂള്‍ കോളജ് കാലഘട്ടത്തില്‍ എനിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ ഏറ്റവും അടുത്ത സുഹൃത്ത് 'വിമ്മു'. സഹോദരനെന്നു തന്നെ പറയാം.

വിമ്മു എന്നു കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ആശ്ചര്യം തോന്നും. അങ്ങനെ വിളിക്കുമെങ്കിലും വിമല്‍ എന്നാണ് പേര്. ഇപ്പോള്‍ വിമ്മു എന്നോടൊപ്പം ഇന്റീരിയല്‍ ഡിസൈനിങ് പഠിക്കുന്നു. എവിടെ പോകണമെങ്കിലും ഞങ്ങള്‍ ഒരുമിച്ചാണ്. ഇവിടെ എല്ലാവരും ഞങ്ങളെ 'വിക്രമാദിത്യനും വേതാളവും' എന്നാണ് കളിയാക്കി വിളിക്കാറ്.

ഞാന്‍ വളരെ സെന്‍സിറ്റീവാണ്. സീരിയലിലെ കഥാപാത്രവും എന്റെ യഥാര്‍ത്ഥ സ്വഭാവവും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. 'സി ഐ ഡി മൂസ' എന്ന സിനിമ കണ്ടപ്പോള്‍ പോലും കരഞ്ഞ ആളാണു ഞാന്‍.

അതില്‍ ബോംബ് പൊട്ടി ഒരു പട്ടി പൊള്ളലേറ്റ് കിടക്കുന്ന സീനാണ് എന്നെ വിഷമിപ്പിച്ചത്. യാത്രയ്ക്കിടയില്‍ വഴിയരികില്‍ സ്ത്രീകളും കുട്ടികളും ഭിക്ഷയാചിക്കുന്നത് കാണുമ്പോള്‍ വല്ലാത്ത സങ്കടം തോന്നും. അവര്‍ക്ക് എന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യാറുമുണ്ട്.

- അഞ്ജു രവി

Ads by Google
TRENDING NOW