Wednesday, June 28, 2017 Last Updated 18 Min 33 Sec ago English Edition
Todays E paper
Wednesday 01 Feb 2017 03.44 PM

സ്നേഹിച്ചത് പോര:​ മാതാപിതാക്കള്‍ക്കെതിരെ കേസുമായി മകന്‍

uploads/news/2017/02/76412/sn.jpg

ന്യൂയോര്‍ക്കിലെ ബ്രൂക്കിലിന്‍ സ്വദേശിയായ ബെര്‍നാദ് ബേ തന്റെ മാതാപിതാക്കള്‍ക്കെതിരെ കേസ് കൊടുത്തിരിയ്ക്കുകയാണ്. തന്നെ വേണ്ടത്ര സ്നേഹിച്ചില്ല എന്നതാണ് പരാതിയുടെ അടിസ്ഥാനം. നഷ്ടപരിഹാരമായി രണ്ടു ലക്ഷം ഡോളര്‍ നല്‍കണമെന്നാണ് മകന്റെ ആവശ്യം.

മുപ്പത്തിരണ്ടു വയസ്സുള്ള ബെര്‍ണാഡ് ഒരു ജാസ് സംഗീതജ്ഞനാണ്. പന്ത്രണ്ടാം വയസ്സില്‍ വീട്ടില്‍ നിന്നു ഒളിച്ചോടിയതാണ്‌ ഇയാള്‍. പിന്നീട് പന്ത്രണ്ടു കൊല്ലം സ്വന്തമായി പല ജോലികളും ചെയ്തെങ്കിലും ഒരു വീട് പോലും സ്വന്തമായി ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. മാതാപിതാക്കള്‍ തന്നെ അന്നു വേണ്ടത്ര സ്നേഹിയ്ക്കുകയും സപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നെങ്കില്‍ തനിയ്ക്ക് ഈ അവസ്ഥ വരില്ലായിരുന്നു എന്ന് പരാതിപ്പെട്ടാണ് ഇയാള്‍ നഷ്ട പരിഹാരം ആവശ്യപ്പെടുന്നത്. തനിയ്ക്ക് പിസ ഷോറൂം തുറന്ന് ബിസിനസ് ചെയ്യാനുള്ള സഹായവും വീട്ടില്‍ നിന്ന് വേണം എന്നാവശ്യപ്പെട്ടാണ് ബ്രൂക്കിലിന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിയ്ക്കുന്നത്.

തന്നെ ചെറുപ്രായത്തില്‍ ശാരീരികമായും വാക്ക് കൊണ്ടും മുറിപ്പെടുത്തിയത് കൊണ്ടാണ് താന്‍ ലോകത്തിന് മുന്നില്‍ പരാജയമായി മാറിയതെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു. തനിയ്ക്ക് ഇപ്പോള്‍ പണം നല്കിയാലം അതിന്റെ ഗുണം കുടുംബത്തിനു മുഴുവന്‍ ഭാവിയില്‍ ലഭിയ്ക്കുമെന്നുമാണു മകന്റെ വാദം.

പക്ഷെ നേരെ വിരുദ്ധമായ വാദമാണ് ഇയാളുടെ അമ്മ പറയുന്നത്. മകന്‍ ആവശ്യപ്പെടുന്നത് പോലെയുള്ള പണം നല്‍കാനുള്ള സാമ്പത്തിക സ്ഥിതിയില്‍ അല്ല തങ്ങള്‍ എന്നും മകന്‍ പിസ ഷോപ്പ് നടത്താന്‍ വേണ്ടി ആവശ്യപ്പെടുന്ന സ്ഥലം തങ്ങളുടെ മാത്രം ഉടമസ്ഥതയില്‍ അല്ല എന്നും ഇവര്‍ പറയുന്നു. ബെര്‍ണാഡ് ജീവിതത്തില്‍ ഒരിയ്ക്കല്‍പ്പോലും ജോലിയ്ക്ക് പോയിട്ടില്ലെന്നും ഇനിയെങ്കിലും ജോലിയെടുത്ത് പണമുണ്ടാക്കി ജീവിയ്ക്കട്ടെ എന്നുമാണ് മാതാപിതാക്കളുടെ വാദം. ബെര്‍ണാഡ്ന് മാനസികമായ അസ്വസ്ഥതകള്‍ ഉണ്ടെന്നാണ് ചില ബന്ധുക്കള്‍ പറയുന്നത്.

Ads by Google
Wednesday 01 Feb 2017 03.44 PM
YOU MAY BE INTERESTED
TRENDING NOW