Wednesday, December 06, 2017 Last Updated 7 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 03.38 PM

ഫെയ്‌സ്‌കിനി എന്താണെന്ന് അറിയാമോ? ഇത് ബിക്കിനിയുടെ സ്വന്തം ആള്‍

uploads/news/2017/02/76411/facekini.jpg

ബിക്കിനി എന്ന് കേട്ടിട്ടുണ്ട്. എന്താണ് ഈ ഫെയ്സ്കിനി?ചൈനക്കാരുടെ കണ്ടുപിടിത്തമാണ് വെയിലില്‍ നിന്ന് മുഖത്തെ രക്ഷിയ്ക്കുന്ന ഫെയ്സ്കിനി!
പ്രധാനമായും ബീച്ചില്‍ പോകുന്നവര്‍ക്ക് മുഖത്തെ വെയിലില്‍ നിന്നും അതുമൂലമുള്ള കരിവാളിപ്പില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്തുന്ന ഒരു സംഭവമാണ് ഇത്.ചൈനയില്‍ സംഗതി ഹിറ്റായിരിയ്ക്കുകയാണ്.

uploads/news/2017/02/76411/face.jpg

സംഭവം അഞ്ചു വര്‍ഷമായി മാര്‍ക്കറ്റില്‍ ഉള്ളതാണ്.എങ്കിലും അടുത്തിടെ ചില പ്രശസ്തരായ മോഡലുകള്‍ ഇത് ഉപയോഗിയ്ക്കുന്നത് ശ്രദ്ധയില്‍ വന്നതോടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.ഇപ്പോള്‍ പാശ്ചാത്യലോകത്തെ സൈറ്റുകളിലൂടെ ഈ ഫെയ്സ്കിനി അവിടെയും സജീവമാകുകയാണ്. ഇലാസ്റ്റിക് കൊണ്ട് ഉണ്ടാക്കിയ ഈ മാസ്ക് കഴുത്തും മുഖവും തലയും മൂടിയുള്ളതാണ്.കണ്ടാല്‍ വിചിത്രമായി തോന്നാമെങ്കിലും ബീച്ചില്‍ കുളിയ്ക്കാനും മറ്റും ഇറങ്ങുമ്പോള്‍ വെയിലേറ്റു കരുവാളിയ്ക്കാതെ ഇത് സഹായിയ്ക്കും.പല സൈസിലും നിറങ്ങളിലും ലഭ്യമാകും ഈ ഫെയ്സ്കിനി.

വെയിലില്‍ നിന്ന് രക്ഷിയ്ക്കുക മാത്രമല്ല ഇത് ചെയ്യുന്നത്.ജെല്ലി ഫിഷ്‌ പോലത്തെ മീനുകളുടെ കടിയില്‍ നിന്നും ഇത് സംരക്ഷിയ്ക്കും.സ്രാവുകള്‍ക്ക് ഏറ്റവും പേടിയുള്ള ഒരന്ച് നിറത്തിലുള്ള ഫെയ്സ്കിനിയും ലഭ്യമാണ്.എന്നുവച്ചാല്‍ ഒരു വെടിയ്ക്ക് രണ്ടു പക്ഷി!

Ads by Google
Wednesday 01 Feb 2017 03.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW