Monday, June 26, 2017 Last Updated 51 Min 14 Sec ago English Edition
Todays E paper
Wednesday 01 Feb 2017 03.31 PM

വണ്ണം കുറയ്ക്കാന്‍ ഒരു എളുപ്പമാര്‍ഗം: കിം കര്‍ദാഷിയാന്റെ ഫിറ്റ്‌നസ് ട്രെയിനര്‍ പറഞ്ഞ കുറുക്കുവഴി

uploads/news/2017/02/76410/stp.jpg

ആരോഗ്യത്തിലേയ്ക്ക് നടന്നു കയറുന്നതെങ്ങനെ എന്ന് ലോക പ്രശസ്ത ഫിട്നെസ് ട്രെയിനര്‍

തടി കുറയ്ക്കാന്‍ എളുപ്പ മാര്‍ഗവുമായി ഒരു സെലിബ്രിറ്റി ട്രെയിനര്‍. കിം കര്‍ദാഷ്യന്‍, ലേഡി ഗാഗ എന്നിവരുടെയൊക്കെ ട്രെയിനര്‍ ആയ ഹാര്‍ലി പാസ്റ്റര്‍നാക്ക് പറയുന്നത് ഹെവി ആയ കാര്‍ഡിയോ എക്സര്‍ സൈസിനെക്കാള്‍ എളുപ്പത്തില്‍ നടന്ന് തടി കുറയ്ക്കാം എന്നാണ്.

കാര്‍ഡിയോ വര്‍ക്ക് ഔട്ടുകള്‍ ചിലപ്പോള്‍ വിപരീത ഫലം ചെയ്യുമെന്നും ഇദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം വര്‍ക്ക് ഔട്ടുകള്‍ ശരീരത്തിന്റെ കാലറി ആവശ്യം വര്‍ദ്ധിപ്പിയ്ക്കുന്നു . ഇതു പിന്നീട് വിശപ്പ്‌ കൂട്ടുകയും കൂടുതല്‍ ഭക്ഷണം കഴിയ്ക്കാന്‍ പ്രേരണയാവുകയും ചെയ്യും. മാത്രമല്ല സ്‌ട്രെസ്,മുട്ടിനും നടുവിനും പരിക്കുകള്‍ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. കാര്‍ഡിയോ എക്സര്‍സൈസുകള്‍ വേണ്ട എന്നല്ല. എന്നാല്‍ ഭാരം കുറച്ച് ട്രിം ആകാന്‍ ശ്രമിയ്ക്കുന്ന സാധാരണക്കാര്‍ക്ക് സ്ഥിരമായി ഹെവിയായ കാര്‍ഡിയോ വര്‍ക്ക് ഔട്ട്‌ ചെയ്യുന്നത് റിസ്ക്ക് ആണ് എന്നാണ് ഹാര്‍ലി പറയുന്നത്.

എന്നാല്‍ നടക്കുക എന്നത് എല്ലാവര്‍ക്കും അനുയോജ്യമായ രീതിയാണ്. ഏറ്റവും ആരോഗ്യപരമായ ഭക്ഷണശീലങ്ങള്‍ ഉള്ള രാജ്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ്ട്ടുള്ള ഹാര്‍ലി പറയുന്നത് ഈ രാജ്യങ്ങളിലുള്ളവര്‍ ജീവിതത്തില്‍ നടപ്പ് ശീലമാക്കിയവര്‍ ആണെന്നാണ്‌.

ശരാശരി ഒരു അമേരിക്കക്കാരന്‍ നാലായിരം സ്റെപ്പുകള്‍ ആണ് ഒരു ദിവസം നടക്കുന്നത്. എന്നാല്‍ പതിനായിരത്തില്‍ അധികം ശരാശരിയുള്ള രാജ്യങ്ങളിലെ ആളുകള്‍ കൂടുതല്‍ ആരോഗ്യം ഉള്ളവരാണ്. അതുകൊണ്ട് പത്തു മുതല്‍ പതിനായിരം വരെയുള്ള സ്റെപ് ഗോളുകള്‍ വച്ച് പടിപടിയായി ആരോഗ്യം നേടുന്നത് നല്ല ഒരു മാര്‍ഗ്ഗമാണ് എന്നാണു ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍.

Ads by Google
Wednesday 01 Feb 2017 03.31 PM
YOU MAY BE INTERESTED
TRENDING NOW