Friday, June 22, 2018 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 03.13 PM

എയര്‍ബാഗ് തകരാറിനെ തുടര്‍ന്ന് ഇന്ത്യയില്‍ വിറ്റഴിച്ച് 41.580 കാറുകള്‍ ഹോണ്ട തിരിച്ചുവിളിച്ചു

uploads/news/2017/02/76406/honda.jpg

ന്യൂഡല്‍ഹി: എയര്‍ബാഗില്‍ തകരാര്‍ സംഭവിക്കുന്നതിനാല്‍ ഹോണ്ട ഇന്ത്യയില്‍ വിറ്റ 41,580 കാറുകള്‍ തിരിച്ചുവിളിക്കുന്നു. 2012 നിര്‍മ്മിച്ച ജാസ്, സിറ്റി, സിവിക്, അക്കോര്‍ഡ് എന്നീ മോഡലുകളെയാണ് ഹോണ്ട തിരിച്ചുവിളിക്കുന്നത്. ഹോണ്ട സിറ്റിയാണ് തിരിച്ചുവിളിച്ചതില്‍ ഭൂരിഭാഗവും.

ജാപ്പനീസ് കമ്പനിയായ തകാത്തയുടെ എയര്‍ബാഗുകളിലാണ് തകര്‍ കണ്ടെത്തിയിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ എയര്‍ബാഗുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ ഇന്‍ഫ്‌ളേറ്ററില്‍ ഉപയോഗിച്ച രാസവസ്തുക്കളാണ് തകാത്ത കോര്‍പ്പറേഷന്റെ നിര്‍മ്മാണത്തിലെ പിഴവിന് കാരണം. അമിത മര്‍ദത്തോടെ ഇത്തരം സാഹചര്യങ്ങളില്‍ എയര്‍ബാഗുകള്‍ പ്രവര്‍ത്തിച്ചാല്‍ കാറിലെ ലോഹഭാഗങ്ങള്‍ ചിതറിത്തെറിച്ചുള്ള അപകടങ്ങള്‍ക്ക് സാധ്യതയേറെയാണ്.

എയര്‍ബാഗിലെ തകരാറിനെ തുടര്‍ന്ന് ഹോണ്ട കഴിഞ്ഞ വര്‍ഷവും രണ്ടു ലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചു വിളിച്ചിരുന്നു. 32,456 യൂണിറ്റുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. 7265 ജാസ്, 1200 സിവിക്, 659 അക്കോര്‍ഡ്, എന്നിങ്ങനെയാമണ് മറ്റ് കാറുകള്‍. തകരാറുള്ള കാറുകളുടെ ഉടമകളെ ഇക്കാര്യം ഹോണ്ട നേരിട്ട് അറിയിക്കും. തകരാര്‍ ഇന്ത്യയിലെ ഹോണ്ട ഡീലര്‍മാര്‍ വഴി സൗജന്യമായി പരിഹരിച്ച് കൊടുക്കുമെന്നും കമ്പനി അറിയിച്ചു.

ഹോണ്ട ഒഫീഷ്യല്‍ സൈറ്റില്‍ കയറി, വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച് തിരിച്ചുവിളിച്ചവയില്‍ തങ്ങളുടെ കാറും ഉണ്ടോ എന്ന് കസ്റ്റമര്‍മാര്‍ക്ക് പരിശോധിക്കാം.

Ads by Google
Ads by Google
Loading...
TRENDING NOW