Wednesday, August 23, 2017 Last Updated 7 Min 0 Sec ago English Edition
Todays E paper
Wednesday 01 Feb 2017 02.55 PM

ട്രംപ് വിരട്ടി, മരുന്ന് കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു

uploads/news/2017/02/76403/eup010217.jpg

സൂറിക്: യു എസ്സ് പ്രസിഡണ്ട് ട്രംപുമായി പ്രമുഖ മരുന്ന് കമ്പനികളുടെ മേധാവികൾ നടത്തിയ കൂടി കാഴ്ച്ചയെ തുടർന്ന് യു എസ്സി ൽ ബിസിനസ്സുള്ള മരുന്ന് കമ്പനികളുടെ ഓഹരി വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ബഹുരാഷ്ട്ര മരുന്ന് കമ്പനി നൊവാരിറ്റിസിന്റെ ചീഫ് ജോസഫ് ജിമെനെസും ട്രംപിനെ സന്ദർശിച്ച സംഘത്തിൽ ഉണ്ടായിരുന്നതിനെ തുടർന്ന് നൊവാരിറ്റിസിന്റെ ഷെയർ വിലയും ഇടിഞ്ഞിരുന്നു.

നേരത്തെ വാഹന നിർമ്മാതാക്കളെ വിരട്ടിയ അതേ സമീപനമാണ് ബഹുരാഷ്ട്ര മരുന്ന് കമ്പനികളുടെ മേധാവികളുടെ അടുത്തും ട്രംപ് എടുത്തതെന്ന് ധനകാര്യ വിദഗദ്ധർ നിരീക്ഷിക്കുന്നു. മരുന്ന് വില കുറയ്ക്കുക, യു എസ്സിൽ ഉൽപാദനം കൂട്ടുക, ഗവേഷണങ്ങൾക്ക് കൂടുതൽ ഫണ്ട് ചെലവിടുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു ട്രമ്പിന്റേത്. വാഹന നിർമാതാക്കളോട് യു എസ്സിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനായിരുന്നു പ്രധാനമായി ആവശ്യപ്പെട്ടതെങ്കിൽ, മരുന്നിന് വില കൂടുതലാണെന്നും, ഉടനടി കുറക്കണമെന്നും ആയിരുന്നു മുഘ്യ ആവശ്യം.

നൊവാരിറ്റ്‌സ് കൂടാതെ മെർക്, ജോൺസൻ ആൻഡ് ജോൺസൻ, സെലെൻ, ഏലി ലില്ലി, അംഗൻ എന്നി ബഹുരാഷ്ട്ര മരുന്ന് കമ്പനികളുടെ മേധാവികളെയാണ് ട്രംപ് വിളിച്ചു വരുത്തിയത്. അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ മരുന്ന് കമ്പനികൾക്കെതിരെ ട്രംപ് സ്വീകരിച്ച കർശന നിലപാടിനെ തുടർന്ന് നേരത്തെ തന്നെ ഇവയുടെ ഓഹരി സൂചിക താഴോട്ടാണ്. ഇവയുടെ വരുമാനത്തിലെ 40 ശതമാനത്തോളം യു എസ്സിൽ നിന്നാവുമ്പോൾ മരുന്ന് കമ്പനികൾക്ക് ട്രംപിനെ അനുസരിക്കാതിരിക്കാൻ പറ്റാത്ത സ്ഥിതിയാണ്.

വാര്‍ത്ത അയച്ചത്: ടിജി മറ്റം

Ads by Google
Wednesday 01 Feb 2017 02.55 PM
YOU MAY BE INTERESTED
TRENDING NOW