Thursday, December 14, 2017 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 02.08 PM

2017-18 കരട് ബജറ്റിന് കുവൈറ്റ് മന്ത്രിസഭയുടെ അംഗീകാരം

uploads/news/2017/02/76389/kuwth.jpg

2017-18 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള കരട് ബജറ്റിന് കുവൈറ്റ് മന്ത്രിസഭയുടെ അംഗീകാരം. 21.2 ബില്യന്‍ ദിനാര്‍ ചെലവും 13.3 ബില്യന്‍ ദിനാര്‍ വരവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 7.9 ബില്യന്‍ ദിനാര്‍ കമ്മി കണക്കാക്കുന്നതായി ധനമന്ത്രി അനസ് അല്‍സാലിഹ് വ്യക്തമാക്കി. തുടര്‍ച്ചയായി ഇത് മൂന്നാം വര്‍ഷമാണ് കുവൈറ്റില്‍ ബജറ്റ് കമ്മിയില്‍ അവസാനിക്കുന്നത്. കാബിനറ്റ് അംഗീകരിച്ച കരട് ബജറ്റ് ഉടന്‍ തന്നെ പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും.

വരുമാനത്തിന്റെ 10 ശതമാനം സോവറിന്‍ വെല്‍ത് ഫണ്ടിലേയ്ക്ക് വകയിരുത്തിയിട്ടുണ്ട്. എണ്ണവില ബാരലിന് 45 ഡോളര്‍ കണക്കാക്കിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. എന്നവില 55 നും 60 നും ഇടയില്‍ സ്ഥിരത കൈവരിക്കുമെന്നാണ് വിദഗ്ധ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ ബജറ്റ് കമ്മിയില്‍ സാമ്പത്തിക വര്‍ഷാവസാനം ആകുമ്പോഴേക്കും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആഭ്യന്തര വിദേശ ബോണ്ടുകള്‍ ഇറക്കി ബജറ്റ് കമ്മി നികത്താനാണ് സര്‍ക്കാര്‍ പദ്ധതി. കുവൈറ്റ് നാഷണല്‍ ബാങ്കും കാംകോ ഇന്‍വെസ്റ്റുമെന്റ് കമ്പനിയുമാണ് ആഭ്യന്തരമായി കമ്മി നികത്താന്‍ സഹായിക്കുക.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വിലയിലുണ്ടായ ഇടിവാണ് വരുമാനത്തിന്റെ 95 ശതമാനവും എണ്ണയെ ആശ്രയിക്കുന്ന കുവൈറ്റിന്റെ സാമ്പത്തിക ഘടനയ്ക്ക് തിരിച്ചടിയായത്.

Ads by Google
TRENDING NOW