Tuesday, November 21, 2017 Last Updated 44 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 01.51 PM

കായിക പരിശീലനത്തിനിടയില്‍ കുട്ടിക്കളി; ഒമ്പതാം ക്‌ളാസ്സുകാരന്‍ സഹപാഠി​െ​യ സ്‌കൂളിലിട്ട് കുത്തിക്കൊന്നു

uploads/news/2017/02/76382/blood.jpg

നാസിക്: കായിക പരിശീലന ക്‌ളാസ്സിനിടയില്‍ ഉണ്ടായ കുട്ടിക്കളിയെ തുടര്‍ന്ന് പട്ടാപ്പകല്‍ സ്‌കൂളിലിട്ട് ഒമ്പതാം ക്‌ളാസ്സുകാരന്‍ സഹപാഠിയെ കുത്തിക്കൊന്നു. ചൊവ്വാഴ്ച 4.30 യ്ക്ക് നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത് നാസിക്കിലെ ഒരു ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ വെച്ചായിരുന്നു. നെഞ്ചുതുളച്ച് കത്തി ഇരയുടെ ഹൃദയം മുറിപ്പെടുത്തിയതായിരുന്നു മരണകാരണമായത്.

പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു ദിവസം മുമ്പ് കായിക പരിശീലനത്തിനിടയില്‍ വരി നില്‍ക്കുമ്പോള്‍ ഇരയായ സൗരഭ് മനോജ്കുമാര്‍ പാല്‍ (15) സ്റ്റീല്‍ വളകൊണ്ട് പ്രതിയായ പയ്യന്റെ തലയില്‍ ഇടിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ പ്രവര്‍ത്തി അടുത്ത ദിവസം സൗരഭ് ആവര്‍ത്തിച്ചതോടെയാണ് പയ്യന്‍ കയ്യില്‍ ഉണ്ടായിരുന്ന മള്‍ട്ടിപര്‍പ്പസ് കീ ചെയ്‌നിലെ ചെറിയ കത്തി പുറത്തെടുത്ത് കുത്തിയത്.

നെഞ്ച് തുളച്ചുകയറിയ കുത്തേറ്റ് സൗരഭിന്റെ ഹൃദയത്തില്‍ മുറിവേല്‍പ്പിച്ചു. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യാത്രയ്ക്കിടയില്‍ തന്നെ ഈ കുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തു. നാഗ്പൂരിലെ ഒരു തൊഴിലാളിയുടെ മകനാണ് സൗരഭ്. ആറു മാസം മുമ്പാണ് തൊഴില്‍ തേടി കുടുംബം നാസിക്കില്‍ എത്തിയത്. സംഭവത്തില്‍ പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. പ്രതിയായ കുട്ടി ഇരയില്‍ നിന്നും ശല്യം നേരിട്ടിരുന്നോ എന്ന അന്വേഷണത്തിലാണ് പോലീസ് ഇപ്പോള്‍. സംഭവത്തില്‍ പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതരോ അദ്ധ്യാപകരോ കൂട്ടാക്കിയിട്ടില്ല.

Ads by Google
Ads by Google
TRENDING NOW