Thursday, December 14, 2017 Last Updated 54 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 12.48 PM

അധികം ഉപയോഗിയ്ക്കാത്ത ആത്മാവ് ഇ ബെയില്‍ വില്‍പ്പനയ്ക്ക്!

uploads/news/2017/02/76375/soul.jpg

ഓണ്‍ ലൈന്‍ മാര്‍ക്കറ്റില്‍ കിട്ടാത്ത ഒന്നുമില്ല ഈ കാലത്ത്.എന്നാല്‍ ആത്മാവ് വില്‍പ്പനയ്ക്ക് വച്ചിരിയ്ക്കുകയാണ് അല്‍ബുക്കര്‍ സ്വദേശിയായ ഒരു യുവതി.രണ്ടായിരം ഡോളര്‍ ആണ് അധികം ഉപയോഗിച്ചിട്ടില്ലാത്ത ആത്മാവിന്‍റെ വില!

തമാശയായോ ശ്രദ്ധ ആകര്ഷിയ്ക്കല്‍ തന്ത്രമായോ തോന്നിയേക്കാം.പക്ഷെ സംഗതി സത്യമാണ്.ലോറി എം എന്നാണു ആത്മാവിന്‍റെ ഉടമയുടെ പേര്.താന്‍ പ്രതീക്ഷയുടെ എല്ലാ കണികയും അസ്തമിച്ച ഒരു സ്ത്രീയാണെന്നും ആത്മാവ് വില്‍ക്കാന്‍ തയ്യാറാകുന്നെന്നും ഇവരുടെ പരസ്യത്തില്‍ പറയുന്നു.

ഫ്രീലാന്‍സ് എഴുത്തുകാരിയായ ലോറിയ്ക്ക് അഞ്ചു വര്ഷം മുന്‍പ് ഒരു അപകടം സംഭവിച്ചിരുന്നു.വഴിയെ നടന്നു പോകുമ്പോള്‍ മദ്യപാനിയായ ഒരു ഡ്രൈവര്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി വന്നിടിച്ചു.ലോറിയുടെ ശരീരം തകര്‍ന്നു തരിപ്പണമായി.മൂന്നാഴ്ച്ചയോളം കോമയിലായിരുന്നു.ഉണര്‍ന്നപ്പോള്‍ ഒരു സ്ട്രോക്ക് സംഭവിച്ചു.മാത്രമല്ല എല്ലുകള്‍ നുറുങ്ങിയിരുന്നു.നട്ടെല്ലിനു ക്ഷതം.കാലുകള്‍ക്ക് ആഴത്തില്‍ പരിക്കുണ്ടായിരുന്നു.ശ്വാസകോശത്തിനും ക്ഷതം സംഭവിച്ചിരുന്നു.മാത്രമല്ല സ്തനങ്ങളില്‍ ഒന്ന് നീക്കം ചെയ്യേണ്ടിയും വന്നു.

ഇപ്പോള്‍ അധികം എഴുതാന്‍ കഴിയാറില്ല.അതോടെ ഏക വരുമാനം നിലച്ചു.അങ്ങനെയാണ് ലോറ ഈ തീരുമാനത്തില്‍ എത്തുന്നത്.ആത്മാവിനെ ചികില്സിച്ചോ നവീകരിച്ചോ ഏറ്റെടുത്തോ ആര്‍ക്ക് വേണമെങ്കിലും ലോറയുടെ ഡീലുമായി സഹകരിയ്ക്കാം.ഇതുവരെ ലോറയുടെ പരസ്യത്തിനു ആവശ്യക്കാര്‍ എത്തിത്തുടങ്ങിയിട്ടില്ല.എങ്കിലും സന്ദര്‍ശകര്‍ വരുന്നത് പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.വരുന്നത് ആത്മാവിനു ഒരു പങ്കാളിയായേക്കാം എന്ന പ്രതീക്ഷയും ലോറയ്ക്കുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW