Wednesday, May 23, 2018 Last Updated 52 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 12.37 PM

യുവതിയെയും മകളേയും കൊലപ്പെടുത്തിയ കാമുകന്‍ പിടിയില്‍

uploads/news/2017/02/76370/crime.jpg

താനെ: യുവതിയെയും മകളെയും കൊന്ന കേസില്‍ യുവതിയുടെ കാമുകന്‍ അറസ്റ്റില്‍. കോള്‍സെന്റര്‍ ജീവനക്കാരി ദീപിക സാങ്വി (29) മകള്‍ ഹെതവി (8) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്ന വിനായക് രമേശ് അപൂര്‍ (27) ആണ് കൊല നടത്തിയത്. 28-ാം തീയതി ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടേയും മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായതോടെ ദീപികയും മകളും മാറി താമസിക്കുകയായിരുന്നു. ഏഴു മാസം മുന്‍പാണ് അപൂറുമായി പ്രണയത്തിലായത്. ഇതിനിടെ അപൂറില്‍ നിന്ന് പണവും വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം വലിയൊരു തുക ആവശ്യപ്പെട്ടത് ഇരുവരും തമ്മില്‍ വഴക്കിന് കാരണമായി. പണം നല്‍കിയില്ലെങ്കില്‍ പീഡനക്കേസ് നല്‍കുമെന്ന് ദീപിക ഭീഷണിപ്പെടുത്തി.

25-ാം തീയതി രാത്രി അപൂര്‍ ദീപികയെ കാണാന്‍ ഫ്‌ലാറ്റില്‍ എത്തി. ഇവിടെ വെച്ച് വീണ്ടും വാക്കേറ്റമുണ്ടായി തുടര്‍ന്ന് അടുക്കളയില്‍ നിന്ന് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നെന്ന് അപൂര്‍ മൊഴി നല്‍കി. ദീപികയുടെ കരച്ചില്‍ കേട്ടെത്തിയ മകളെയും കൊന്നു. കൊലയ്ക്ക് ശേഷം രാത്രി മുഴുവന്‍ ഫ്‌ലാറ്റില്‍ തങ്ങിയ പ്രതി വെളുപ്പിനെ മടങ്ങുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. ഗോവ, ഷിര്‍ദ്ധി എന്നിവിടങ്ങളില്‍ കഴിഞ്ഞ ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പോലീസ് പിടിയിലായത്.

Ads by Google
Wednesday 01 Feb 2017 12.37 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW