Saturday, August 19, 2017 Last Updated 5 Min 34 Sec ago English Edition
Todays E paper
Wednesday 01 Feb 2017 11.19 AM

നോട്ട് നിരോധനം ധീരമായ നടപടി; ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ജെയ്റ്റ്‌ലി

uploads/news/2017/02/76357/arun-jaitley1.jpg

ന്യുഡല്‍ഹി: നോട്ട് നിരോധനം സര്‍ക്കാര്‍ സ്വീകരിച്ച ധീരമായ നടപടിയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും ബജറ്റ് അവതരണത്തിന്റെ തുടക്കത്തില്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.

രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് കൂടി. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിഞ്ഞു. സര്‍ക്കാര്‍ ജനങ്ങളുടെ സമ്പത്തിന്റെ കാവല്‍ക്കാരനാണ്. 2017ല്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായിരിക്കും ഇന്ത്യ. ജി.എസ്.ടിയുടെ നേട്ടങ്ങള്‍ വിശകലനം ചെയ്തുകഴിഞ്ഞുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ലോകത്തെ ആറാമത്തെ വലിയ ഉത്പാദക രാഷ്ട്രമായി ഇന്ത്യ മാറി. അഴിമതി തുടച്ചുനീക്കാന്‍ നോട്ട് നിരോധനത്തിന് കഴിഞ്ഞു. ജനങ്ങളുടെ പ്രതീക്ഷകള്‍ കൂടുതല്‍ പൂര്‍ത്തിയാക്കാനുണ്ട്. വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ജെയ്റ്റലി ബജറ്റിന്റെ ആരംഭത്തില്‍ പറഞ്ഞു.

Ads by Google
TRENDING NOW