Thursday, May 24, 2018 Last Updated 4 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 10.55 AM

ഡ്രൈവറുടെ അതിസാഹസികത; സഞ്ചാരികളുടെ കാറിനുള്ളിലേയ്ക്ക് കയറാന്‍ ശ്രമിച്ച് സിംഹം

uploads/news/2017/02/76356/lion.jpg

ബംഗലൂരൂ: ബന്നാര്‍ഗട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ സഞ്ചാരികളുടെ കാര്‍ സിംഹം ആക്രമിച്ചു. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നത്. ഒരു സിംഹം റോഡ് മുറിച്ചു കടക്കുന്നതിനിടെ അടുത്തു കാണാന്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തുകയായിരുന്നു. ഇതിനിടെ പിന്നിലൂടെയെത്തിയ മറ്റൊരു സിംഹം ാസില്‍ കടിക്കുകയും മുകളിലേയ്ക്ക് വലിഞ്ഞു കയറാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ പാര്‍ക്ക് അധികൃതരെപ്പോലും അത്ഭുതപ്പെടുത്തിയ കാര്യം എന്തെന്നാല്‍ രണ്ടാം തവണയാണ് ഇതേ വാഹനത്തെ സിംഹം പിന്തുടരുന്നത്.


പുറകിലെ വാഹനത്തിന്റെ ഡ്രൈവറാണ് ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തത്. കാറിനുള്ളില്‍ ഇരിക്കുന്നവരുടെ കരച്ചിലും വ്യക്തമായി കേള്‍ക്കാം. സംഭവത്തിന് കാരണം ഡ്രൈവറുടെ സുരക്ഷാ വീഴ്ചയാണെന്ന് ആരോപിച്ച് അദ്ദേഹത്തെ ജോലിയില്‍ നിന്ന് പുറത്താക്കി. സഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിക്കാനും പ്രശംസയ്ക്കുമായി ഇത്തരം സാഹസിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമുണ്ട്.

മൃഗങ്ങളുടെയും മനുഷ്യരുടേയും സുരക്ഷയെ കരുതി ഇത്തരം ചെറിയ വാഹനങ്ങള്‍ പാര്‍ക്കിനുള്ളില്‍ കടക്കുന്നത് തടയണമെന്ന് അധികൃതര്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വലിയ ബസ്സുകള്‍ മാത്രം മതി എന്ന നിലപാടിലാണ് പാര്‍ക്ക്.

Ads by Google
Wednesday 01 Feb 2017 10.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW