Friday, October 20, 2017 Last Updated 20 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 11.07 AM

ബീഹാറിലെ നിഗൂഡ മരണങ്ങള്‍ക്ക് പിന്നില്‍ ലിച്ചിപ്പഴം; ഇന്തോ അമേരിക്കന്‍ പഠനങ്ങള്‍ ഞെട്ടിക്കുന്നത്

uploads/news/2017/02/76354/litchie.jpg

ന്യൂഡല്‍ഹി: ബീഹാറില്‍ വര്‍ഷം തോറും നൂറു കണക്കിന് കുട്ടികളുടെ ജീവനുകള്‍ അപഹരിക്കുന്ന പ്രധാനപ്രശ്‌നം ലിച്ചിപ്പഴങ്ങളെന്ന് വിദഗ്ദ്ധര്‍. ഇക്കാര്യത്തില്‍ പഠനം നടത്തിയ ഇന്ത്യയിലെയും അമേരിക്കയിലെയും ശാസ്ത്രജ്ഞര്‍ ഒരുമിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. വെറും വയറ്റില്‍ ഈ പഴം കുട്ടികള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിലേക്കും മരണത്തിലേക്കും നയിക്കുന്നതായിട്ടാണ് ഇവരുടെ പഠനങ്ങള്‍ വ്യക്തമാക്കിയത്.

രണ്ടു ദശകമായി ഒരു നിശ്ചിത സീസണില്‍ ബീഹാറിലെ കുട്ടികളിലെ മാനസീക നിലയെപോലും ബാധിക്കുന്ന രീതിയില്‍ കാണപ്പെടുന്ന നിഗൂഡമായ അസുഖങ്ങളുടെ സ്വഭാവമായിരുന്നു പഠനത്തിന് വെച്ചത്. മാള്‍ഡയിലും പശ്ചിമ ബംഗാളിലും കാണപ്പെട്ട അസുഖങ്ങള്‍ക്ക് സമാനമായിരുന്നു ഇതെന്നും കണ്ടെത്തി. 2013 ലായിരുന്നു യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും ഇക്കാര്യത്തില്‍ സംയുക്ത അന്വേഷണം ആരംഭിച്ചത്.

ഇതിനായി 15 വയസ്സ് പ്രായത്തിലുള്ള രോഗം പകര്‍ന്നതും പകരാത്തതുമായ കുട്ടികളെ തരംതിരിച്ച് പഠനം നടത്തുകയായിരുന്നു. ഇവരില്‍ 122 പേര്‍ മരണമടഞ്ഞിരുന്നു. 204 കുട്ടികളുടെ ഗ്‌ളൂക്കോസ് ലെവല്‍ താഴ്ന്നിരുന്നതായും കണ്ടെത്തി. ഇവരില്‍ ഭൂരിഭാഗവും അത്താഴം കഴിക്കാത്തവരും ലിച്ചിപ്പഴങ്ങള്‍ ധാരാളമായി കഴിക്കുന്നവരാണെന്നും ആയിരുന്നു മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍. സാധാരണഗതിയില്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ കുട്ടികള്‍ പുറത്ത് ചെലവഴിക്കുന്ന സമയങ്ങളിലെല്ലാം ലിച്ചികള്‍ കഴിക്കുകയും വൈകിട്ട് തിരിച്ചു വന്ന ശേഷം അത്താഴം ഒഴിവാക്കാറുമാണ് പതിവ്.

Ads by Google
Advertisement
Wednesday 01 Feb 2017 11.07 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW