Saturday, March 25, 2017 Last Updated 11 Min 59 Sec ago English Edition
Todays E paper
Wednesday 01 Feb 2017 10.57 AM

പാകിസ്താനും യാത്രാ വിലക്ക് വന്നേക്കുമെന്ന് വൈറ്റ് ഹൗസ് സൂചന

പാകിസ്താന്റെ കാര്യം പരിഗണനയിലുണ്ടെന്ന് കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റെയ്ന്‍സ് പ്രീബസ് പറഞ്ഞിരുന്നു.
uploads/news/2017/02/76353/sean-WH-press.jpg

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തുന്ന യാത്ര വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്താനും ഉള്‍പ്പെട്ടേക്കുമെന്ന് സൂചന. പാകിസ്താന്‍ ഭീകരതയുടെ കേന്ദ്രമാണെന്നത് പരിഗണിച്ചാണ് ഈ നടപടിക്ക് സാധ്യത. ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രഭാഷണത്തിനിടെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ ആണ് ഈ സൂചന നല്‍കിയത്.

ഇറാഖ്, ഇറാന്‍, സിറിയ, സുഡാന്‍, സൊമാലിയ, ലിബിയ, യെമന്‍ എന്നീ ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ട്രംപ് കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാകിസ്താനുള്ള നിരോധനത്തെ കുറിച്ച് ചോദ്യമുയര്‍ന്നത്. പാകിസ്താന്‍, അഫ്ഗാനിലസ്താന്‍ എന്നീ രാജ്യങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ വൈറ്റ് ഹൗസ് ഉന്നതര്‍ ആരഞ്ഞിരുന്നു. പാകിസ്താന്റെ കാര്യം പരിഗണനയിലുണ്ടെന്ന് കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റെയ്ന്‍സ് പ്രീബസ് പറഞ്ഞിരുന്നു.

ആദ്യഘട്ടമെന്ന നിലയില്‍ ഏഴ് രാജ്യങ്ങളെയാണ് ഉള്‍പ്പെടുത്തിയതെന്ന് സ്‌പൈസര്‍ പറഞ്ഞു. 90 ദിവസത്തെ പുനരവലോകനത്തിനു ശേഷം കൂടുതല്‍ രാജ്യങ്ങളെ പരിഗണിക്കുകയോ മറ്റു ചിലവയെ ഒഴിവാക്കുകയോ ചെയ്യാം. രാജ്യത്തെ 324 മില്യണ്‍ ജനതയുടെ സുരക്ഷ മാത്രമാണ് സര്‍ക്കാരിനു മുന്നിലുള്ള ഏക പരിഗണന. രാജ്യത്ത് എത്തുന്നതിന് ചിലര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടേക്കാം. എന്നാല്‍ ഇത് ഞങ്ങളുടെ രാജ്യമാണ്, ഞങ്ങളുടെ ജനതയുടെ സുരക്ഷയ്ക്കാണ് ഏറ്റവുമധികം പ്രധന്യം നല്‍കുന്നതെന്നും സ്‌പൈസര്‍ പറഞ്ഞു.

എന്നാല്‍ അമേരിക്ക സന്ദര്‍ശിക്കാനും പഠനാവശ്യത്തിനും എത്തുന്നവരെ സ്വാഗതം ചെയ്യാന്‍ ജനം ആഗ്രഹിക്കുന്നുവെങ്കില്‍ അത് ചെയ്യുമെന്നും സ്‌പൈസര്‍ പറഞ്ഞു.

Ads by Google
TRENDING NOW