Friday, October 20, 2017 Last Updated 7 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 03.10 AM

മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ്‌ ദേശീയ അധ്യക്ഷനുമായ ഇ. അഹമ്മദ്‌ അന്തരിച്ചു

uploads/news/2017/02/76330/eahmmed.jpg

ന്യൂഡല്‍ഹി: മുസ്ലിം ലീഗ്‌ ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ്‌ എം.പി അന്തരിച്ചു. ഇന്ന്‌ പുലര്‍ച്ചെ 2.30ന്‌ ആയിരുന്നു അന്ത്യം. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പാര്‍ലമെന്റ്‌ സെന്‍ട്രല്‍ ഹാളില്‍ കുഴഞ്ഞുവീണ ഇ. അഹമ്മദ്‌ എം.പിയെ ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാത മാണുമരണകാരണമെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചു.

ബജറ്റ്‌ സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നലെ പാര്‍ലമെന്റ്‌ സെന്‍ട്രല്‍ ഹാളില്‍ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ 11.30 നാണ്‌ 79 വയസുകാരനായ ഇ. അഹമ്മദിനു ദേഹാസ്വാസ്‌ഥ്യമുണ്ടായത്‌. കുഴഞ്ഞുവീണ അദ്ദേഹത്തെ മറ്റ്‌ എം.പിമാരും സുരക്ഷാ ഉദ്യോഗസ്‌ഥരും ചേര്‍ന്ന്‌ താങ്ങിയെടുത്ത്‌ പുറത്തുകൊണ്ടുവന്നു. പാര്‍ലമെന്റിലെ ഡോക്‌ടര്‍ അടിയന്തര പരിശോധന നടത്തിയതിനുശേഷം പ്രത്യേക ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റി.

ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അദ്ദേഹം അബോധാവസ്‌ഥയിലായിരുന്നെന്നും ഹൃദയമിടിപ്പ്‌ നിലച്ചിരുന്നെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു. മുന്‍നിരയിലെ ഇരിപ്പിടത്തില്‍ അല്ലാതിരുന്നതിനാല്‍ അദ്ദേഹം കുഴഞ്ഞുവീണത്‌ രാഷ്‌ട്രപതി അടക്കം പലരും അറിഞ്ഞില്ല. വിദഗ്‌ധ പരിചരണത്തിനായി ഓള്‍ ഇന്ത്യാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലെ അനസ്‌തേഷ്യ, കാര്‍ഡിയോളജി വകുപ്പിലെ സ്‌പെഷലിസ്‌റ്റുകള്‍ ആര്‍.എം.എല്‍. ആശുപത്രിയില്‍ എത്തിയിട്ടുണ്ട്‌. അദ്ദേഹത്തെ നേരത്തേ ചികില്‍സിച്ചുവന്ന ഡോക്‌ടര്‍മാരില്‍ നിന്ന്‌ ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചു.

മാസങ്ങളായി വാര്‍ധക്യസഹജമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്ന ഇ. അഹമ്മദ്‌ പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ ദിവസമാണ്‌ ദുബായിയിലെ മകളുടെ വീട്ടില്‍ നിന്നു ഡല്‍ഹിയിലെത്തിയത്‌. വിവരമറിഞ്ഞ്‌ മക്കളായ നസീര്‍, റൗസ്‌, ഡോ. ഫൗസിയ എന്നിവര്‍ വിദേശത്തുനിന്ന്‌ ഇന്നലെ രാത്രിയോടെ ആശുപത്രിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങള്‍ തേടി.

കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ്‌ വക്‌താവ്‌ ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്‌, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍, എ.കെ. ആന്റണി തുടങ്ങിയവര്‍ ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. മുസ്ലിം ലീഗ്‌ നേതാക്കളായ ഇ.ടി മുഹമ്മദ്‌ ബഷീര്‍, പി.വി. അബ്‌ദുള്‍ വഹാബ്‌ എന്നിവര്‍ ആശുപത്രിയിലുണ്ട്‌.

Ads by Google
Advertisement
Wednesday 01 Feb 2017 03.10 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW