Saturday, August 19, 2017 Last Updated 2 Min 52 Sec ago English Edition
Todays E paper
എം.എസ്‌. സന്ദീപ്‌
Wednesday 01 Feb 2017 02.11 AM

മൂന്നാറില്‍ കമ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററിന്‌ അനുവദിച്ച സ്‌ഥലത്ത്‌ 14 നില റിസോര്‍ട്ട്‌

uploads/news/2017/02/76327/k2.jpg

ഇടുക്കി: മൂന്നാറില്‍ ആരോഗ്യവകുപ്പിനു ഹെല്‍ത്ത്‌ സെന്റര്‍ നിര്‍മിക്കാന്‍ അനുവദിച്ച സ്‌ഥലം ഡോക്‌ടര്‍ കൈയേറി റിസോര്‍ട്ട്‌ ഉടമയ്‌ക്കു മറിച്ചുവിറ്റു. ചിത്തിരപുരം കമ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററിനായി നല്‍കിയ രണ്ടേക്കര്‍ 30 സെന്റാണ്‌ ഡോ: ഇ.ജി. പത്രോസ്‌ കൈയേറി മറിച്ചുവിറ്റത്‌. ഇതില്‍ 64.33 സെന്റിന്‌ ഉദ്യോഗസ്‌ഥരെ സ്വാധീനിച്ച്‌ പട്ടയവും നേടി.

വിവിധ പദ്ധതികള്‍ക്കായി കെ.എസ്‌.ഇ.ബിക്കു നല്‍കിയ ഭൂമിയാണു പിന്നീട്‌ ഹെല്‍ത്ത്‌ സെന്റര്‍ നിര്‍മിക്കാന്‍ വിട്ടുനല്‍കിയത്‌. ഇവിടെയാണ്‌ കൈയേറ്റം നടന്നത്‌. പത്രോസ്‌ ഈ ഭൂമി സില്‍വര്‍ ഹില്‍ റിസോര്‍ട്ട്‌ ഡയറക്‌ടര്‍ എം.ഡി. അബ്‌ദുള്‍ അസീസിനു വിറ്റു. ഇവിടെ ഇപ്പോള്‍ 14 നിലക്കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്‌. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പോലീസ്‌ മേധാവിയുടെ രഹസ്യാന്വേഷണ വിഭാഗം സംസ്‌ഥാന ഇന്റലിജന്റസ്‌ ബ്യൂറോയ്‌ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയെങ്കിലും മേല്‍നടപടിയുണ്ടായിട്ടില്ല.

സര്‍വേ നമ്പര്‍ 223-ല്‍ പെട്ട ഈ സ്‌ഥലത്തിന്റെ ബാക്കി പ്രദേശങ്ങള്‍ കൂടി അബ്‌ദുള്‍ അസീസ്‌ കൈയേറിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്‌. ഇതു സംബന്ധിച്ചും അന്വേഷണം നടന്നിട്ടില്ല. സെന്റിന്‌ പത്തുലക്ഷത്തോളം രൂപ വിലയുള്ള രണ്ടേക്കറോളം ഭൂമിയാണ്‌ അബ്‌ദുള്‍ അസീസിന്റെ പക്കലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാറില്‍ ഹെക്‌ടര്‍ കണക്കിന്‌ ഭൂമിയാണ്‌ ഇത്തരത്തില്‍ കൈമാറ്റം നടന്നിരിക്കുന്നത്‌.

ഉദ്യോഗസ്‌ഥരെ സ്വാധീനിച്ച്‌ ഇതെല്ലാം പൂഴ്‌ത്തി വച്ചിരിക്കുകയായിരുന്നു. പുതിയതായെത്തുന്ന സബ്‌ കലക്‌ടര്‍മാര്‍ ഇതു സംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കുമെങ്കിലും ഉന്നത ഇടപെടലുകള്‍ മൂലം തുടര്‍നടപടികള്‍ മരവിപ്പിച്ചിച്ച നിലയിലാണ്‌. കെ.എസ്‌.ഇ.ബിയുടെ പള്ളിവാസലിലെ 27 ഏക്കര്‍ റിസോര്‍ട്ട്‌ മാഫിയ സ്വന്തമാക്കി റിസോര്‍ട്ടുകള്‍ നിര്‍മിച്ചത്‌ "മംഗളം ഇന്നലെ വാര്‍ത്തയാക്കിയിരുന്നു.

Ads by Google
എം.എസ്‌. സന്ദീപ്‌
Wednesday 01 Feb 2017 02.11 AM
YOU MAY BE INTERESTED
TRENDING NOW