Tuesday, June 05, 2018 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 02.11 AM

മന്ത്രി കടകംപള്ളിക്കെതിരേ ദ്രുതപരിശോധന

uploads/news/2017/02/76321/k5.jpg

തിരുവനന്തപുരം: അനെര്‍ട്ട്‌ ഡയറക്‌ടര്‍ നിയമനക്രമക്കേടില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ദ്രുതപരിശോധനയ്‌ക്കു വിജിലന്‍സ്‌.
റിപ്പോര്‍ട്ട്‌ 30 ദിവസത്തിനകം ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ്‌ പ്രത്യേക കോടതി നിര്‍ദേശിച്ചു. വൈദ്യുതി മന്ത്രിയായിരിക്കെ വിജിലന്‍സ്‌ അന്വേഷണം നേരിടുന്നയാളെ അനെര്‍ട്ട്‌ ഡയറക്‌ടറായി നിയമിച്ചതില്‍ ക്രമക്കേടുണ്ടെന്ന പരാതിയിലാണു നടപടി.
2008-ല്‍ അനെര്‍ട്ടിന്റെ "ടെസം" പദ്ധതിയിലെ അംഗമായിരുന്ന ഡോ. ഹരികുമാറിനെതിരേ അഴിമതി ആരോപണമുയര്‍ന്നിരുന്നു. ഇതില്‍ വിജിലന്‍സ്‌ അന്വേഷണം നടക്കുകയാണ്‌. ഇദ്ദേഹത്തെത്തന്നെ അനര്‍ട്ട്‌ ഡയറക്‌ടറായി നിയമിച്ചത്‌ അന്വേഷണം അട്ടിമറിക്കാനാണെന്നാണ്‌ എം. വിന്‍സന്റ്‌ എം.എല്‍.എ. സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണം.
നിയമനം നല്‍കി ദിവസങ്ങള്‍ക്കു ശേഷമാണ്‌ ഹരികുമാറില്‍നിന്ന്‌ അപേക്ഷ സ്വീകരിച്ചതെന്നും ഹര്‍ജിയിലുണ്ട്‌.

Ads by Google
Wednesday 01 Feb 2017 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW