Saturday, October 21, 2017 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 02.11 AM

ബി.ജെ.പി. ഉപരോധത്തിനു നേര്‍ക്കു ലാത്തിച്ചാര്‍ജ്‌; സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ 19 പേര്‍ക്ക്‌ പരുക്ക്‌

uploads/news/2017/02/76320/k4.jpg

തിരുവനന്തപുരം: ലോ അക്കാഡമി പ്രിന്‍സിപ്പല്‍ ലക്ഷമി നായരെ അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ ബി.ജെ.പി. നടത്തിയ ഉപരോധത്തിനു നേര്‍ക്കു പോലീസ്‌ ലാത്തിച്ചാര്‍ജ്‌. ബി.ജെ.പി. സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ 19 പേര്‍ക്ക്‌ സംഘര്‍ഷത്തില്‍ പരുക്ക്‌. പ്രവര്‍ത്തകര്‍ക്കുനേരേ പോലീസ്‌ ജലപീരങ്കി പ്രയോഗവും നടത്തി. ഒന്നര മണിക്കൂറിലധികം നീണ്ട സംഘര്‍ഷത്തിന്‌ ഐ.ജി മനോജ്‌ ഏബ്രഹാം ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണു ശമനം വരുത്തിയത്‌.

പോലീസ്‌ നടപടിയില്‍ പ്രതിഷേധിച്ചു ഇന്നു തിരുവനന്തപുരം ജില്ലയില്‍ ബി.ജെ.പി. ഹര്‍ത്താര്‍ ആചരിക്കുമെന്നു നേതാക്കള്‍ അറിയിച്ചു. ബി.ജെ.പി. പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരെ കൊലപാതക ശ്രമത്തിന്‌ കേസ്‌ എടുക്കണമെന്ന്‌ ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. മര്‍ദനത്തിന്‌ നേതൃത്വം നല്‍കിയ ഉദ്യാഗസ്‌ഥരെ സസ്‌പെന്‍ഡ്‌ ചെയ്യണം. യാതൊരു പ്രകോപനവുമില്ലാതെയാണ്‌ പോലീസ്‌ പ്രവര്‍ത്തകര്‍ക്ക്‌ നേരെ അക്രമം അഴിച്ചു വിട്ടതെന്നും അദ്ദേഹം പറഞ്ഞു.

ജാമ്യമില്ലാ വകുപ്പ്‌ ചുമത്തി കേസെടുത്ത ലോ കോളജ്‌ പ്രിന്‍സിപ്പല്‍ ലക്ഷ്‌മി നായരെ അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ ഉച്ചയ്‌ക്ക്‌ പന്ത്രണ്ടരയോടെയാണ്‌ ബി.ജെ.പി പ്രവര്‍ത്തകര്‍ സി.ഐ. ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തിയത്‌. കെ. സുരേന്ദ്രനാണ്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തത്‌. പ്രവര്‍ത്തകരെ പിരിച്ചു വിടാനായി തുടര്‍ച്ചയായി ഏഴുതവണ പോലീസ്‌ ജല പീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന്‌ പ്രവര്‍ത്തകര്‍ കല്ലും വടിയും ഉപയോഗിച്ച്‌ പൊലീസിനെ ആക്രമിച്ചു. സംസ്‌ഥാന സെക്രട്ടറി വി.വി. രാജേഷ്‌ ഉള്‍പ്പെടെയുള്ളവര്‍ റോഡില്‍ കുത്തിയിരുന്നു ഉപരോധിച്ചു. ഉപരോധത്തെ തുടര്‍ന്ന ്‌പേരൂര്‍ക്കട ജങ്‌ഷനിലെ ഗതാഗതം താറുമാറായി. റോഡ്‌ ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കാന്‍ തുടങ്ങിയതോടെ വീണ്ടും സംഘര്‍ഷമാരംഭിച്ചു.

പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും കല്ലേറും നടന്നു. ബി.ജെ.പി നേതാവ്‌ വി. മുരളീധരന്‍ നിരാഹാരം കിടക്കുന്നതിന്‌ സമീപത്തുനിന്നു പ്രവര്‍ത്തകര്‍ സമരക്കാരുടെ കൂടെച്ചേര്‍ന്നു. പ്രവര്‍ത്തകരും പൊലീസും തമ്മിലുള്ള കൈയാകളിക്ക്‌ ഒടുവില്‍ പൊലീസ്‌ ലാത്തി ചാര്‍ജ്‌ നടത്തി. ലാത്തി പ്രയോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, പൂജപ്പുര യുവമോര്‍ച്ച ഏരിയാ സെക്രട്ടറി കുമാര്‍, അറന്നൂര്‍ ശ്രീകുമാര്‍, പ്രതീഷ്‌, അനീഷ്‌, രാജീവ്‌, പി. സുധീര്‍, സതീഷ്‌ കുമാര്‍, സജി, വിജയകുമാര്‍ പുങ്കുളം സതീഷ്‌ തുടങ്ങിയവര്‍ക്ക്‌ പരിക്കേറ്റു. ഗുരുതര പരുക്കേറ്റ കുമാറിനെ മെഡിക്കല്‍ കോളജ്‌ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. പുങ്കുളം സതീഷിന്റെ മുഖത്താണു പരുക്കേറ്റത്‌.

Ads by Google
Advertisement
Wednesday 01 Feb 2017 02.11 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW