Friday, September 22, 2017 Last Updated 23 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 02.07 AM

പൊതു ബജറ്റ്‌ ഇന്ന്‌; ത​െ​ന്റ നാലാമത്തെ ബജറ്റുമായി അരുണ്‍ ജയ്‌റ്റ്‌ലി

uploads/news/2017/02/76282/d2.jpg

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പൊതുബജറ്റ്‌ ഇന്നു ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി അവതരിപ്പിക്കും. ഈ സര്‍ക്കാരില്‍ തന്റെ നാലാമത്തെ ബജറ്റാണ്‌ അരുണ്‍ ജയ്‌റ്റ്‌ലി അവതരിപ്പിക്കുന്നത്‌.

നോട്ട്‌ പിന്‍വലിക്കലിന്റെ പശ്‌ചാത്തലത്തിലുള്ള ബജറ്റ്‌ ഏറ്റവും പ്രയാസകരമായ ഒന്നായിട്ടാണു സാമ്പത്തിക വിദഗ്‌ധര്‍ വിലയിരുത്തുന്നത്‌. റെയില്‍വേ ബജറ്റും പൊതുബജറ്റും ലയിപ്പിച്ചശേഷം ആദ്യമായി അവതരിപ്പിക്കുന്ന ബജറ്റാണ്‌ ഇതെന്ന പ്രത്യേകതയും ഉണ്ട്‌.

കാര്‍ഷിക മേഖലയ്‌ക്കായുള്ള പദ്ധതികള്‍, ആദായ നികുതി പരിധി കൂട്ടുക, സേവന നികുതി കുറയ്‌ക്കുക, ഓണ്‍ലൈന്‍ ഇടപാടുകളുടെ സര്‍വീസ്‌ ചാര്‍ജ്‌ കുറയ്‌ക്കുക തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകാന്‍ സാധ്യതയുണ്ട്‌.

നോട്ട്‌ നിരോധനത്തെത്തുടര്‍ന്ന്‌ മന്ദഗതിയിലായ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ മെച്ചപ്പെടുത്താനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണു കരുതുന്നത്‌. പണരഹിത സമ്പദ്‌ വ്യവസ്‌ഥ പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങളുണ്ടായേക്കും.

Ads by Google
Advertisement
Wednesday 01 Feb 2017 02.07 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW