Friday, April 28, 2017 Last Updated 22 Min 0 Sec ago English Edition
Todays E paper
Wednesday 01 Feb 2017 02.07 AM

തന്നെ തടങ്കലില്‍ ആക്കിയതിനുപിന്നില്‍ ട്രംപ്‌-മോഡി കൂട്ടുകെട്ടെന്ന്‌ ഹാഫിസ്‌ സയീദ്‌

uploads/news/2017/02/76278/d5.jpg

ന്യൂഡല്‍ഹി: തന്നെ വീട്ടുതടങ്കലാക്കിയതിനു പിന്നില്‍ മോഡി-ട്രംപ്‌ കൂട്ടുകെട്ടാണെന്ന്‌ ലഷ്‌കറെ തോയ്‌ബ ഭീകരന്‍ ഹാഫിസ്‌ സയീദ്‌. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ്‌് സയീദിനെ തിങ്കളാഴ്‌ച രാത്രിയാണ്‌ പാകിസ്‌താന്‍ വീട്ടുതടങ്കലിലാക്കിയത്‌.
എന്നാല്‍ ഭീകരതയ്‌ക്കെതിരേ പോരാട്ടത്തില്‍ പ്രതിജ്‌ഞാബദ്ധമാണെന്നു പാകിസ്‌താന്‍ തെളിയിക്കണമെങ്കില്‍ അറസ്‌റ്റ്‌ മാത്രം പോരെന്നും കൂടുതല്‍ നടപടികള്‍ ഉണ്ടാവേണ്ടതുണ്ടെന്നും ഇന്ത്യ പ്രതികരിച്ചു. ഇത്തരം നടപടികള്‍ പാകിസ്‌താന്‍ മുന്‍പും കൈക്കൊണ്ടിട്ടുണ്ടെന്നും മുംബൈ ആക്രമണത്തിന്റെ സൂത്രധാരനും അതിര്‍ത്തികടന്നുള്ള ഭീകരതയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭീകരസംഘടനകള്‍ക്കുമെതിരേയുള്ള വിശ്വാസ്യതയുള്ള നപടികളുമേ പാകിസ്‌താന്റെ ആത്മാര്‍ഥത തെളിയിക്കുവെന്നും വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്‌തമാക്കി.
ഭീകരതയുമായി ബന്ധമുണ്ടെന്നു കരുതുന്ന രാജ്യങ്ങള്‍ക്ക്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കു തൊട്ടുപിന്നാലെയാണ്‌ പാകിസ്‌താന്റെ നടപടി. പാകിസ്‌താനെതിരേയും സമാനനടപടി ഉണ്ടായേക്കുമെന്ന ഭീതിയിലാണ്‌ മുംബൈ ആക്രമണം നടത്തിയ ലക്ഷ്‌കറെ തോയ്‌ബ എന്ന ഭീകരസംഘടനയുടെ സ്‌ഥാപകനായ സയീദിനെ തടവിലാക്കാന്‍ കാരണമെന്നും പാക്‌ ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കുന്നു. ഇക്കാര്യത്തില്‍ പാകിസ്‌താന്‍ സര്‍ക്കാരില്‍നിന്ന്‌ ഔദ്യോഗികമായ പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല. ജമാത്ത്‌ ഉദ്ധവയുടെ ആസ്‌ഥാനത്തുനിന്നാണ്‌ പോലീസ്‌ സയീദിനെ കൂട്ടിക്കൊണ്ടുപോതത്‌. തുടര്‍ന്ന്‌ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി തടങ്കലില്‍ വയ്‌ക്കുകയാതിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആവശ്യപ്രകാരം അമേരിക്കന്‍ പ്രസിഡന്റ്‌ ട്രംപ്‌ സമ്മര്‍ദം ചെലുത്തിയതു കെണ്ടും പാകിസ്‌താന്റെ നിസഹായവസ്‌ഥ കൊണ്ടുമാണ്‌ ഇതു സംഭവിക്കുന്നതെന്നുമായിരുന്നു സയീദ്‌ തടങ്കലിലാക്കിതിനെത്തുടര്‍ന്നു മാധ്യമങ്ങളോടു പ്രതികരിച്ചത്‌.
സയീദിന്റെ അറസ്‌റ്റ്‌ ചെയ്യുന്നതിനു വിവരം നല്‍കിയാല്‍ ഒരുകോടി ഡോളര്‍ ഇനം നല്‍കുമെന്ന്‌ യു.എസ്‌. പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പാകിസ്‌താനിലെ തെരുവുകളിലൂടെ സ്വതന്ത്രമായി നടക്കുന്ന സയീദ്‌ തുടര്‍ച്ചയായി ഇന്ത്യ വിരുദ്ധ പ്രസ്‌താവനകളുമായി വിഹരിക്കുകയായിരുന്നു ഇതുവരെ.

Ads by Google
Wednesday 01 Feb 2017 02.07 AM
YOU MAY BE INTERESTED
TRENDING NOW