Tuesday, February 28, 2017 Last Updated 12 Min 8 Sec ago English Edition
Todays E paper
Wednesday 01 Feb 2017 02.07 AM

ജല്ലിക്കെട്ട്‌ നിയമത്തിന്‌ സ്‌റ്റേയില്ല

uploads/news/2017/02/76277/d4.jpg

ന്യൂഡല്‍ഹി: ജല്ലിക്കെട്ട്‌ അനുവദിച്ചുകൊണ്ട്‌ തമിഴ്‌നാട്‌ പാസാക്കിയ നിയമം സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തമിഴ്‌നാട്‌ സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
പരിഷ്‌കൃത സമൂഹങ്ങളില്‍ അക്രമങ്ങള്‍ പ്രോത്‌സാഹിപ്പിക്കരുതെന്നും ക്രമസമാധാന പാലനം സര്‍ക്കാരിന്റെ പ്രഥമ ജോലിയാണെന്നും കോടതി ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ അക്രമത്തെ പ്രോത്‌സാഹിപ്പിക്കുന്ന നയം പിന്തുടരുതെന്നു മറീന ബീച്ചിലും മറ്റും നടന്ന പ്രക്ഷോഭങ്ങളെ പരാമര്‍ശിച്ച്‌ കോടതി വിമര്‍ശിച്ചു. 2014 ലെ സുപ്രീം കോടതിയുടെ വിലക്കിനെ മറികടക്കാനാണ്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്‌ ഇറക്കിയത്‌. നിയമസഭ ഇത്‌ പാസാക്കുകയും ചെയ്‌തു. നിയമത്തില്‍ തുടര്‍ വാദം കേള്‍ക്കാമെന്നു കോടതി വ്യക്‌തമാക്കി. ആറാഴ്‌ചയ്‌ക്കുള്ളില്‍ മറുപടി നല്‍കാന്‍ കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു. മൃഗസംരക്ഷണ പ്രവര്‍ത്തകരാണ്‌ നിയമത്തെ എതിര്‍ത്ത്‌ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. കേന്ദ്ര സര്‍ക്കാരിനു മാത്രമാണ്‌ ഇത്തരം നിയമഭേദഗതികള്‍ക്ക്‌ അധികാരമുള്ളെന്നായിരുന്നു അവരുടെ വാദം.

Ads by Google
Wednesday 01 Feb 2017 02.07 AM
YOU MAY BE INTERESTED
TRENDING NOW