Thursday, March 30, 2017 Last Updated 13 Min 0 Sec ago English Edition
Todays E paper
Wednesday 01 Feb 2017 02.02 AM

ഫാല്‍ക്കണ്‍ പരുന്തുകള്‍ക്കായി 80 വിമാന ടിക്കറ്റുകള്‍

uploads/news/2017/02/76264/in1.jpg

ദുബായ്‌: സൗദി അറേബ്യയിലെ ഒരു രാജകുടുംബാംഗം വളര്‍ത്തു പരുന്തുകളെ കൊണ്ടുപോകാനായി ജെറ്റ്‌ വിമാനത്തില്‍ സീറ്റുകള്‍ ബുക്ക്‌ ചെയ്‌തു.
ഫാല്‍ക്കണ്‍ പരുന്തുകള്‍ക്കായി എണ്‍പത്‌ സീറ്റുകളാണ്‌ രാജകുടുംബാംഗം ബുക്ക്‌ ചെയ്‌തത്‌. മറ്റു യാത്രക്കാര്‍ക്കൊപ്പം പരുന്തുകള്‍ യാത്ര ചെയ്യുന്ന ചിത്രം റെഡിറ്റിലാണ്‌ പോസ്‌റ്റ്‌ ചെയ്‌തത്‌. പരുന്തുകളുടെ കാലുകള്‍ സീറ്റിനടിയില്‍ കയറുകളുപയോഗിച്ചു ബന്ധിച്ചിരുന്നു. യു.എ.ഇയുടെ ദേശീയ പക്ഷിയാണ്‌ ഫാല്‍ക്കണ്‍ പരുന്ത്‌. മധ്യേഷ്യയില്‍ ഫാല്‍ക്കണുകളെ വളര്‍ത്തുന്നതും അവയെ ഉപയോഗിച്ച്‌ ചെറു പക്ഷികളെ പിടിക്കുകയും മധ്യേഷയിലെ പ്രധാന വിനോദോപാധിയാണ്‌. ഈ ഫാല്‍ക്കണുകളെ യു.എ.ഇയില്‍ എവിടെയും കൊണ്ടുപോകാന്‍ ഫോറസ്‌റ്റ്‌ ഗ്രീന്‍ പാസ്‌പോര്‍ട്ടുകളുണ്ട്‌. ബഹ്‌റൈന്‍, കുവൈത്ത്‌, ഒമാന്‍, സൗദി, പാകിസ്‌താന്‍, മൊറാക്കോ, സിറിയ എന്നിവിടങ്ങളില്‍ ഈ ഫോറസ്‌റ്റ്‌ ഗ്രീന്‍ പാസ്‌പോര്‍ട്ടുകള്‍ക്കുസാധുതയുണ്ട്‌.
ഖത്തര്‍ എയര്‍വേസ്‌ ഇക്കണോമി ക്ലാസില്‍ ഒരേ സമയം ആറ്‌ ഫാല്‍ക്കണുകളെ വരെ കൊണ്ടുപോകാന്‍ അനുവദിക്കുന്നുണ്ട്‌. എത്തിഹാദ്‌ എയര്‍വേസും ഫ്‌ളൈ ദുബായും ഇളവുകള്‍ അനുവദിക്കാറുണ്ട്‌.

Ads by Google
Wednesday 01 Feb 2017 02.02 AM
YOU MAY BE INTERESTED
TRENDING NOW