Thursday, April 26, 2018 Last Updated 47 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 02.02 AM

കുടിയേറ്റ വിലക്കിനോടു വിയോജിപ്പ്‌; രണ്ട്‌ ഉന്നത ഉദ്യോഗസ്‌ഥരെ ട്രംപ്‌ പുറത്താക്കി

uploads/news/2017/02/76262/in4.jpg

വാഷിങ്‌ടണ്‍: ഏഴു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിനിന്നുള്ളവര്‍ക്ക്‌ വിലിക്കേര്‍പ്പെടുത്തിയ നടപടിയെ ന്യായീകരിക്കാത്തതിന്റെ പേരില്‍ ആക്‌ടിങ്‌ അറ്റോര്‍ണി ജനറല്‍ സാലി യേറ്റ്‌സ്‌ അടക്കം രണ്ട്‌ ഉന്നത ഉദ്യോഗസ്‌ഥരെ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ പുറത്താക്കി.
യേറ്റ്‌സ്‌ നീതിന്യായ വകുപ്പിനെ വഞ്ചിച്ചതായി അവരെ പുറത്താക്കിക്കൊണ്ടുള്ള പ്രസ്‌താവനയില്‍ വൈറ്റ്‌ഹൗസ്‌ പറഞ്ഞു. ട്രംപ്‌ ഭരണൂടം നിയമിച്ച ഉദ്യോഗസ്‌ഥയാണ്‌ യേറ്റ്‌സ്‌.
കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും വിലക്കിക്കൊണ്ടുള്ള ഉത്തരവിനെ നിയമപരമായി ന്യായീകരിക്കേണ്ടെന്നു ജസ്‌റ്റിസ്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ അഭിഭാഷകര്‍ക്കു യേറ്റ്‌സ്‌ നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണു പുറത്താക്കല്‍."അഭയാര്‍ഥികളെ വിലക്കിയ എക്‌സിക്യൂട്ടീവ്‌ ഉത്തരവിനെ ന്യായീകരിക്കേണ്ടത്‌ നമ്മുടെ ഉത്തരവാദിത്തമാണെന്നോ, ഉത്തരവ്‌ നിയമപരമാണെന്നോ തനിക്കു ബോധ്യപ്പെട്ടിട്ടില്ലെന്ന്‌" അഭിഭാഷകര്‍ക്കുള്ള കത്തില്‍ യേറ്റ്‌സ്‌ പറഞ്ഞു. നിയുക്‌ത അറ്റോര്‍ണി ജനറല്‍ ജെഫ്‌ സെഷന്റെ നിയമനം യു.എസ്‌. സെനറ്റ്‌ സ്‌ഥിരീകരിക്കുന്നതുവരെ ഡാന ബോന്‍ടേയ്‌ക്ക്‌ ചുമതല നല്‍കി.
യേറ്റ്‌സിനെ പുറത്താക്കിയതിനു പിന്നാലെ ആക്‌ടിങ്‌ ഇമിഗ്രേഷന്‍ ആന്‍ഡ്‌ കസ്‌റ്റംസ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടര്‍ ഡാനിയേല്‍ റാഗ്‌സ്‌ഡേലിനെയും നീക്കി. തോമസ്‌ ഡി ഹോമാനെ പകരം നിയമിച്ചു. റാഗ്‌സ്‌ഡേലിനെ നീക്കിയതിന്റെ കാരണം വൈറ്റ്‌ഹൗസ്‌ വ്യക്‌തമാക്കിയിട്ടില്ല.

Ads by Google
Wednesday 01 Feb 2017 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW