Monday, May 01, 2017 Last Updated 22 Min 5 Sec ago English Edition
Todays E paper
Wednesday 01 Feb 2017 01.42 AM

മാനഭംഗശ്രമം: സി.പി.എം. പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍

uploads/news/2017/02/76157/cr2.jpg

ആലപ്പുഴ: നഗരമധ്യത്തില്‍ പശ്‌ചിമ ബംഗാള്‍ സ്വദേശിനിക്കുനേരേ മാനഭംഗശ്രമം നടത്തിയ സി.പി.എം. പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍. നെടുമുടി ചെമ്പുംപുറം ഗോമതി ഭവനില്‍ രണദിവേ(രാജീവ്‌-30)യെയാണ്‌ പ്രത്യേക പോലീസ്‌ സംഘം പിടികൂടിയത്‌. ഇയാള്‍ സി.പി.എം. പ്രവര്‍ത്തകനും ചെത്തുതൊഴിലാളി ക്ഷേമനിധി ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരനുമാണെന്നു പോലീസ്‌ പറഞ്ഞു.
കഴിഞ്ഞ അഞ്ചിനു മുല്ലയ്‌ക്കല്‍ അമ്മന്‍കോവില്‍ റോഡിലായിരുന്നു സംഭവം. ആലപ്പുഴയിലെ പരിസ്‌ഥിതി സംഘടനയില്‍ ഇന്റേണ്‍ഷിപ്പിനു വന്നതായിരുന്നു പശ്‌ചിമ ബംഗാള്‍ സ്വദേശിനി. ഓഫീസിലേക്കു പോകുംവഴിയാണ്‌ മാനഭംഗശ്രമമുണ്ടായത്‌. ഇന്നലെ രാവിലെ 11നാണ്‌ ആലപ്പുഴ ടൗണ്‍ഹാളിനു സമീപത്തുനിന്ന്‌ ഇയാളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
പോലീസ്‌ തയാറാക്കിയ രേഖാചിത്രത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ പിടികൂടാന്‍ കഴിഞ്ഞത്‌.
ഇയാളുടെ ഫോണ്‍ ലോക്കേഷനും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ആദ്യം തയാറാക്കിയ രേഖാചിത്രത്തിനു പ്രതിയുമായി സാമ്യമുണ്ടായിരുന്നില്ല. അതിനാല്‍ രണ്ടാമതൊരു രേഖചിത്രം കൂടി പോലീസ്‌ തയാറാക്കി. ഇത്‌ കണ്ട്‌ പ്രതിയെ മനസിലാക്കിയ ഒരാളാണ്‌ പോലീസിന്‌ സൂചന നല്‍കിയത്‌.
പ്രതി തിരിച്ചറിഞ്ഞതു മുതല്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിയിലായപ്പോള്‍തന്നെ പ്രതി കുറ്റം സമ്മതിച്ചതായി നോര്‍ത്ത്‌ പോലീസ്‌ പറഞ്ഞു. സംഭവം നടന്ന സ്‌ഥലത്തെ സ്‌ഥാപനത്തില്‍ സ്‌ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയില്‍ പ്രതി ബൈക്കില്‍ പോകുന്ന ദൃശ്യം പതിഞ്ഞിരുന്നു. എന്നാല്‍, അത്‌ കൃത്യമായിരുന്നില്ല.

Ads by Google
Wednesday 01 Feb 2017 01.42 AM
YOU MAY BE INTERESTED
TRENDING NOW