Sunday, March 26, 2017 Last Updated 28 Min 53 Sec ago English Edition
Todays E paper
Wednesday 01 Feb 2017 01.42 AM

കൊച്ചി നഗരത്തില്‍ ആസ്‌തികളും കോടികള്‍ വിലമതിക്കുന്ന കാറുകളും; സാന്ദ്രാ തോമസിനെതിരേ കേന്ദ്ര ഏജന്‍സികളുടെ സംയുക്‌ത അന്വേഷണം

uploads/news/2017/02/76155/cr9.jpg

കൊച്ചി: ഡി.വൈ.എഫ്‌.ഐ. നേതാക്കള്‍ പ്രതികളായ കൊച്ചിയിലെ ക്വട്ടേഷന്‍-ഗുണ്ടാ കേസിലെ പരാതിക്കാരി സാന്ദ്രാ തോമസിനെതിരേ കേന്ദ്ര ഏജന്‍സികളുടെ സംയുക്‌ത അന്വേഷണം. പെരുപ്പിച്ച ബാലന്‍സ്‌ ഷീറ്റും ആദായ നികുതി റിട്ടേണുംകാട്ടി ബാങ്കുകളെ കബളിപ്പിച്ച്‌ കോടികള്‍ തട്ടിയെടുത്തെന്ന കേന്ദ്ര റവന്യൂ ഇന്റലിജന്‍സ്‌ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റുമാണ്‌ സാന്ദ്രയുടെ വരുമാനത്തെക്കുറിച്ചും സ്വത്തുക്കളെക്കുറിച്ചും അന്വേഷിക്കുന്നത്‌.

കൊച്ചി, ബ്രോഡ്‌വേയില്‍ സാന്ദ്ര ആന്‍ഡ്‌ കമ്പനി എന്ന പേരില്‍ കൃത്രിമപ്പൂക്കളുടെ കച്ചവടം നടത്തുന്ന സാന്ദ്ര തോമസ്‌ 50,000 രൂപ മാത്രമാണ്‌ നികുതി നല്‍കിയിരുന്നത്‌. കോടിക്കണക്കിന്‌ രൂപ ഈ കച്ചവടം വഴി ലഭിച്ചെന്ന്‌ ആദായനികുതി റിട്ടേണില്‍ വ്യക്‌തമാക്കിയ സാഹചര്യത്തില്‍ നികുതിയും പിഴയുമടക്കം നാലുകോടി രൂപ അടയ്‌ക്കണമെന്നാണുകാട്ടി വില്‍പന നികുതി വിഭാഗം സാന്ദ്രാ തോമസിനു നോട്ടീസ്‌ അയച്ചിട്ടുമുണ്ട്‌.

26 വയസുള്ള സാന്ദ്ര കൊച്ചി നഗരത്തില്‍ ആസ്‌തികളും കോടികള്‍ വിലമതിക്കുന്ന കാറുകളും സ്വന്തമാക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെയാണു കേന്ദ്ര ഏജന്‍സികളില്‍ സംശയം ജനിപ്പിച്ചത്‌. ബ്രോഡ്‌വേയിലെ സാന്ദ്ര ആന്‍ഡ്‌ കമ്പനി എന്ന പേരിലുള്ള ഒറ്റമുറി കട കൂടി കണ്ടതോടെ സംശയം ബലപ്പെട്ടു. 2011-12-ല്‍ 58 ലക്ഷം രൂപയുടെ വരുമാനമാണ്‌ സാന്ദ്രയുടെ ബാലന്‍സ്‌ ഷീറ്റിലുളളത്‌. രണ്ടുവര്‍ഷത്തിനുശേഷം ഇതു കോടികളായി വര്‍ധിച്ചു.

കൃത്രിമപ്പൂക്കളുടെ വില്‍പനയാണ്‌ വരുമാനത്തിന്‌ ആധാരമായി ബാലന്‍സ്‌ ഷീറ്റില്‍ വ്യക്‌തമാക്കിയിരുന്നത്‌. എന്നാല്‍ നാളിതുവരെ ഒരൊറ്റ ഇറക്കുമതി പോലും സാന്ദ്രാ തോമസ്‌ നടത്തിയിട്ടില്ലെന്ന്‌ ഡി.ആര്‍.ഐ. അന്വേഷണത്തില്‍ വ്യക്‌തമായി. ഇതോടെയാണ്‌ പെരുപ്പിച്ചുകാട്ടിയ ബാലന്‍സ്‌ ഷീറ്റും ഐടി റിട്ടേണുമാണു സമര്‍പ്പിച്ചതെന്നു ബോധ്യപ്പെട്ടത്‌. പെരുപ്പിച്ചെടുത്ത ബാലന്‍സ്‌ ഷീറ്റിന്‌ കൃത്യമായ ആദായനികുതിയും നല്‍കി.

ഇതുകാണിച്ച്‌ ബാങ്കുകളില്‍നിന്ന്‌ കോടികള്‍ വായ്‌പയെടുത്ത്‌ കാറുകളും വസ്‌തുക്കളും വാങ്ങിക്കൂട്ടി. മാസങ്ങള്‍ക്കുശേഷം ഇവ സ്വകാര്യ പണമിടപാട്‌ സ്‌ഥാപനങ്ങളില്‍ പണയപ്പെടുത്തി പണം വാങ്ങി. അന്വേഷണം തുടങ്ങിയതോടെ കൊച്ചി ബ്രോഡ്‌ വേയിലെ സ്‌ഥാപനം അടഞ്ഞുകിടക്കുകയാണ്‌. സാന്ദ്രാ തോമസിനെ ഫോണിലും ലഭ്യമല്ല.

Ads by Google
Wednesday 01 Feb 2017 01.42 AM
YOU MAY BE INTERESTED
TRENDING NOW