Thursday, June 22, 2017 Last Updated 6 Min 56 Sec ago English Edition
Todays E paper
Wednesday 01 Feb 2017 01.42 AM

ട്രെയിനിനു മുന്നിലേക്കു ചാടിയ മധ്യവയസ്‌കന്റെ കാലുകളില്‍ ചക്രം കയറിയിറങ്ങി; ഇടതുകാല്‍ ചതഞ്ഞരഞ്ഞു, വലതുകാലിന്റെ മുട്ടിനു താഴേക്കു മുറിഞ്ഞു

uploads/news/2017/02/76146/train.jpg

കൊച്ചി: ട്രെയിനു മുന്നിലേക്കു ചാടിയ മധ്യവയസ്‌കന്റെ കാലുകളിലൂടെ ചക്രം കയറിയിറങ്ങി. ഗുരുതര പരുക്കേറ്റ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി തോപ്പില്‍ രാഘവന്റെ മകന്‍ സുനില്‍കുമാറി (51) നെ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലും പിന്നീട്‌ കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റി.
ചൊവ്വാഴ്‌ച രാവിലെ എട്ടിന്‌ എറണാകുളം നോര്‍ത്ത്‌ റെയില്‍വേ സ്‌റ്റേഷനിലാണ്‌ അപകടം.

എറണാകുളം-നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിന്‍ എറണാകുളം നോര്‍ത്തു റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്നു സുനില്‍കുമാര്‍ ട്രെയിന്‍ എത്തിയപ്പോള്‍ മുന്നിലേക്കു എടുത്തു ചാടുകയായിരുന്നെന്ന്‌ റെയില്‍വേ പോലീസ്‌ പറഞ്ഞു. ഇരുകാലുകളുടെയും മുട്ടിനു താഴെയായി ചക്രം കയറിയിറങ്ങി. ഇടതുകാല്‍ പൂര്‍ണമായും ചതഞ്ഞരഞ്ഞു.

വലതുകാലിന്റെ മുട്ടിനു താഴേക്കു മുറിഞ്ഞുപോയി. ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും പരുക്കുകളുണ്ട്‌. പ്രഥമശുശ്രൂഷ നല്‍കിയശേഷം വിദഗ്‌ധ ചികില്‍സയ്‌ക്കായി ഉച്ചയോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്കുമാറ്റി. സംഭവത്തെക്കുറിച്ച്‌ റെയില്‍വേ പോലീസ്‌ അന്വേഷിക്കും.

Ads by Google
Wednesday 01 Feb 2017 01.42 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW