Saturday, February 25, 2017 Last Updated 52 Min 8 Sec ago English Edition
Todays E paper
Wednesday 01 Feb 2017 01.41 AM

മൂന്ന്‌ ഡിജിറ്റല്‍ എന്റര്‍ടെയിന്‍മെന്റ്‌ ആപ്പുമായി ഐഡിയ

uploads/news/2017/02/76143/f2.jpg

കൊച്ചി: ഡിജിറ്റല്‍ എന്റര്‍ടെയിന്‍മെന്റ്‌ സേവനവുമായി ടെലികോം സേവനദാതക്കളായ ഐഡിയ പുതിയ മൂന്ന്‌ ആപ്പുകള്‍ പുറത്തിറക്കി. ഐഡിയ മ്യൂസിക്ക്‌ ലോഞ്ച്‌, ഐഡിയ മൂവി ക്ലബ്‌, ഐഡിയ ഗെയിം സ്‌പാര്‍ക്ക്‌ എന്നിവയാണ്‌ ആപ്പുകള്‍. ഗൂഗിള്‍ പ്ലേസ്‌റ്റോറിലും, ഐ.ഒ.എസ്‌. ആപ്പ്‌ സ്‌റ്റോറില്‍നിന്നും ഇവ ലഭ്യമാകും.
മൂസിക്ക്‌ ആപ്പില്‍ തുടക്കത്തില്‍ 20 ലക്ഷം ഇന്ത്യന്‍ - രാജ്യാന്തര ട്രാക്കുകളാണുണ്ടാകുക. ഇത്‌ 20 ദശലക്ഷമായി ഉയര്‍ത്തും.
13 സൗത്ത്‌ ഇന്ത്യന്‍ സിനിമകളില്‍ നിന്നുള്ള പാട്ടുകള്‍ ആപ്പിലുണ്ടാകും. മൂവി ആപ്പില്‍ സിനിമകള്‍ക്ക്‌ പുറമേ, ലൈവ്‌ ടി.വി, 7 ഡേയ്‌സ്‌ ക്യാച്ച്‌ അപ്പ്‌ ടി.വി, ഒറിജിനല്‍ കണ്ടന്റ്‌, ഒറിജിനല്‍ വീഡിയോസ്‌ എന്നിവ ലഭ്യമാകും. ബോളിവുഡ്‌, സൗത്ത്‌ ഇന്ത്യന്‍-പ്രാദേശിക സിനിമകള്‍ ആപ്പിലൂടെ ലഭ്യമാകും.
1500 ഗെയിമുകളാണ്‌ ഗെയിം സ്‌പാര്‍ക്കില്‍ ഉണ്ടാകുക. ഓണ്‍ലൈന്‍ മോഡിലും ഓഫ്‌ലൈന്‍ മോഡിലും ഗെയിം കളിക്കാനാകും. മ്യൂസിക്ക്‌ ലോഞ്ച്‌ വരിക്കാര്‍ക്ക്‌ മാസത്തില്‍ 49 രൂപയ്‌ക്ക്‌ അണ്‍ലിമിറ്റഡായി ഡൗണ്‍ലോഡ്‌ ചെയ്ം, മൂവി മയൂവി ക്ലബ്‌ 49 രൂപയാണ്‌ സാധാരണ നിരക്ക്‌. 99 രൂപക്ക്‌ അണ്‍ലിമിറ്റഡ്‌ ഓഫറും കമ്പനി നല്‍കുന്നുണ്ട്‌. ഐഡിയ 3ജി-4ജി വരിക്കാര്‍ക്ക്‌ ലോഞ്ചിങ്ങ്‌ ഓഫറായി 90 ദിവസത്തേക്ക്‌ സേവനം സൗജന്യമായിരിക്കും. 29 രൂപയാണ്‌ ഗെയിം ആപ്പിന്റെ നിരക്ക്‌.

Ads by Google
Wednesday 01 Feb 2017 01.41 AM
YOU MAY BE INTERESTED
TRENDING NOW