Saturday, August 19, 2017 Last Updated 4 Min 24 Sec ago English Edition
Todays E paper
Wednesday 01 Feb 2017 01.41 AM

ഓഹരി സൂചികയില്‍ തകര്‍ച്ച

uploads/news/2017/02/76142/f1.jpg

മുംബൈ: പാര്‍ലമെന്റില്‍ ഇന്ന്‌ കേന്ദ്ര ബജറ്റ്‌ അവതരിപ്പിക്കാനിരിക്കേ ഓഹരി സൂചികകളില്‍ ഇടിവ്‌.
സെന്‍സെക്‌സ്‌ 194 പോയിന്റാണ്‌ ഇടിഞ്ഞത്‌. നിഫ്‌റ്റി 8,600 പോയിന്റിലും താഴെപ്പോയി. വരും വളര്‍ച്ചാ നിരക്ക്‌ 6.5 ശതമാനം ആയിരിക്കുമെന്ന സാമ്പത്തിക സര്‍വേയും യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ എച്ച്‌.1 ബി വിസാ കര്‍ശനമാക്കിയതും സൂചികയില്‍ പ്രതികൂലമായി.
ഐ.ടി. ഓഹരികളാണ്‌ ഇതിന്റെ തിരിച്ചടി ഏറ്റവും കൂടുതല്‍ നേരിട്ടത്‌. ടി.സി.എസ്‌., വിപ്രോ, ഇന്‍ഫോസിസ്‌ എന്നീ ഐ.ടി. വമ്പന്‍മാര്‍ 4.47 ശതമാനം വരെ ഇടിവ്‌ നേരിട്ടു. ബി.എസ്‌.ഇ. ഐടി സൂചിക 2.96 ശതമാനമാണു താണത്‌.
2016-17 ലെ വളര്‍ച്ചാ നിരക്ക്‌ 6.5 ശതമാനമായിരിക്കുമെന്ന്‌ കേന്ദ്ര ധനമന്ത്രി അരുണ്‍
ജയ്‌റ്റ്‌ലി പുറത്തുവിട്ട സാമ്പത്തിക സര്‍വേ വ്യക്‌തമാക്കി.
7.1 ശതമാനം വളര്‍ച്ചാ നിരക്കാണ്‌ സെന്‍ട്രല്‍ സ്‌റ്റാറ്റിക്‌സ്‌ പ്രവചിച്ചിരുന്നത്‌. 193.60 പോയിന്റ്‌ താണ സെന്‍സെക്‌സ്‌ 27,655.96 ലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. ജനുവരി 24 നു ശേഷം സെന്‍സെക്‌സ്‌ നേരിടുന്ന ഏറ്റവും വലിയ ഇടിവാണിത്‌.
നിഫ്‌റ്റി 71.45 പോയിന്റ്‌ താണ്‌ 8561.30 ത്തില്‍ ക്ലോസ്‌ ചെയ്‌തു. ഗെയ്‌ല്‍, അദാനി പോര്‍ട്‌സ്‌, സണ്‍ ഫാര്‍മ, ടാറ്റാ മോട്ടോഴ്‌സ്‌, കോള്‍ ഇന്ത്യ, ആക്‌സിസ്‌ ബാങ്ക്‌, എന്‍.ടി.പി.സി. എന്നിവരും ഇന്നലെ ദുഃഖ ബിന്ദുക്കളായി.
ഏഷ്യന്‍ വിപണികളില്‍ ഭൂരിഭാഗവും ഇന്നലെ അവധിയായിരുന്നു. ജപ്പാന്റെ നിക്കി 1.69 ശതമാനം ഇടിഞ്ഞു.

Ads by Google
Wednesday 01 Feb 2017 01.41 AM
YOU MAY BE INTERESTED
TRENDING NOW