Tuesday, February 28, 2017 Last Updated 11 Min 54 Sec ago English Edition
Todays E paper
Wednesday 01 Feb 2017 01.41 AM

ജപ്പാനില്‍ നിന്നുള്ള 39 അംഗ വാണിജ്യ പ്രതിനിധി സംഘം ഇന്ന്‌ കൊച്ചിയില്‍

കൊച്ചി: ജപ്പാനില്‍ നിന്നുള്ള 39 അംഗ വാണിജ്യ പ്രതിനിധി സംഘം ഇന്ന്‌ കൊച്ചി സന്ദര്‍ശിക്കുമെന്ന്‌ ഇന്‍ഡോ ജപ്പാന്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ അറിയിച്ചു. കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരള ബി2ബി മീറ്റ്‌ വ്യാപാര്‍ 2017 ല്‍ ഈ പ്രതിനിധിസംഘം പങ്കെടുക്കും. ബോള്‍ഗാട്ടി പാലസില്‍ ഫെബ്രുവരി 2 മുതല്‍ 4 വരെയാണ്‌ ഈ പരിപാടി.
ലേക്‌ നകൗമി, ലേക്‌ ഷിന്‍ജി, എംടി.ഡെയ്‌സെന്‍ എരിയ മേയേഴ്‌സ്‌ അസോസിയേഷന്‍, എക്കണോമിക്‌ കൗണ്‍സില്‍, സാനിന്‍ ഇന്ത്യ അസോസിയേഷന്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന 23 അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ്‌ പ്രതിനിധിസംഘം.
ലേക്‌ നകൗമി, ലേക്‌ ഷിന്‍ജി, എംടി.ഡെയ്‌സെന്‍ എരിയ മേയേഴ്‌സ്‌ അസോസിയേഷന്‍ ചെയര്‍മാന്‍ ഹിദെതോ നഗാവോകയും സാനിന്‍ ഇന്ത്യ അസോസിയേഷന്റെ ചെയര്‍മാന്‍ എമരിറ്റസും സാനിന്‍ ഗോദോ ബാങ്ക്‌ ലിമിറ്റഡിന്റെ സ്‌പെഷല്‍ അഡൈ്വസറുമായ മകാതോ ഫുറുസും പ്രതിനിധികള്‍ക്കു നേതൃത്വം വഹിക്കും.
മുതിര്‍ന്ന ഗവണ്‍മെന്റ്‌ ഉദ്യോഗസ്‌ഥരും വ്യവസായ വാണിജ്യ രംഗങ്ങളില്‍ നിന്നുള്ളവരും പ്രതിനിധി സംഘത്തിലുണ്ട്‌. ലേക്‌ നകൗമി, ലേക്‌ ഷിന്‍ജി, എംടി.ഡെയ്‌സെന്‍ എരിയ മേയേഴ്‌സ്‌ അസോസിയേഷന്‍ വൈസ്‌ സെക്രട്ടറിയായ തകേഷി കനെറ്റ്‌സുകി നേതൃത്വം നല്‍കുന്ന 16 അംഗ സംഘവും ഇതോടൊപ്പമുണ്ട്‌. പ്രതിനിധിസംഘത്തിന്റെ പൂര്‍ണമായ പട്ടിക ഇതോടൊപ്പം വയ്‌ക്കുന്നു.
കേരള സര്‍ക്കാരും ലേക്‌ നകൗമി, ലേക്‌ ഷിന്‍ജി, എംടി.ഡെയ്‌സെന്‍ എരിയ മേയേഴ്‌സ്‌ അസോസിയേഷനും തമ്മില്‍ ഒരു പരസ്‌പര ധാരണയില്‍ (എം.ഒ.യു) ഒപ്പു വച്ചിട്ടുണ്ട്‌. ഇന്‍ഡോ-ജപ്പാന്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌-കേരളയും (ഇന്‍ജാക്ക്‌) ലേക്‌ നകൗമി, ലേക്‌ ഷിന്‍ജി, എംടി.ഡെയ്‌സെന്‍ ബ്ലോക്ക്‌ എക്കണോമിക്‌ കൗണ്‍സിലും തമ്മില്‍ 2015 ഡിസംബര്‍ 11 നും ഒരു എം.ഒ.യു ഒപ്പുവച്ചിട്ടുണ്ട്‌. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഇന്ത്യാ സന്ദര്‍ശനവേളയിലായിരുന്നു ഇത്‌.
കേരളയും സാനിന്‍ മേഖലയും തമ്മില്‍ വിപുലമായ സാമ്പത്തിക കൈമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ്‌ ഈ എം.ഒ.യു ലക്ഷ്യം വച്ചത്‌. ഈ ലക്ഷ്യത്തോടെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌.
അന്നു മുതല്‍, ഇന്‍ഡോ ജപ്പാന്‍ ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌ കേരളയും സാനിന്‍ മേഖലയും തമ്മില്‍, വാണിജ്യവികസനം, നിക്ഷേപം, സാമ്പത്തിക ബന്ധങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പരസ്‌പരം സഹകരിച്ചുവരികയാണ്‌. വ്യാപാരികളും വിദ്യാര്‍ഥികളുമായ വ്യക്‌തികള്‍ക്കിടയില്‍ മനുഷ്യബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനും ശ്രമിച്ചുവരുന്നു.
യുവ ഐ.ടി പ്ര?ഫഷണലുകളും വിദ്യാര്‍ഥികളുമടങ്ങുന്ന ഒരു 11 അംഗ പ്രതിനിധി സംഘം രണ്ടാഴ്‌ചത്തെ ഓണ്‍-ദ-ജോബ്‌ പരിശീലനത്തില്‍ പങ്കെടുത്തു ജപ്പാനില്‍ നിന്നു മടങ്ങിയെത്തിയതേയുള്ളൂ.
റൂബി ലാംഗ്വേജ്‌ ഉപയോഗിക്കുന്ന ഐ.ടി കമ്പനികളാണ്‌ ഈ പരിപാടിക്ക്‌ ആതിഥ്യം വഹിച്ചത്‌.
2017 ജനുവരി 27 ന്‌ ഒരു ഗ്ലോബല്‍ റൂബി ട്രെയിനിങ്‌ സെന്റര്‍ കളമശേരി കിന്‍ഫ്ര ഹൈടെക്‌ പാര്‍ക്കിലെ നിപ്പോണ്‍ കേരള സെന്ററില്‍ റൂബി ലാംഗ്വേജ്‌ സൃഷ്‌ടാവ്‌ യുകിഹിരോ മാറ്റ്‌സുമോട്ടോ ഉദ്‌ഘാടനം ചെയ്‌തിരുന്നു.

Ads by Google
Wednesday 01 Feb 2017 01.41 AM
YOU MAY BE INTERESTED
TRENDING NOW