മാഡ്രിഡ്: സ്പാനിഷ് കിങ്സ് കപ്പ് സെമിഫൈനലില്‍ ഇന്ന് ബാഴ്സലോണ-അത്ലറ്റിക്കോ മാഡ്രിഡ് സൂപ്പര്‍ പോരാട്ടം. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ കെല്‍റ്റ ഡി വിഗോയും അലാവ്സും ഏറ്റുമുട്ടും.
ലാ ലിഗയില്‍ തിരിച്ചടി നേരിടുന്ന ഇരുടീമുകളും ഏറെ പ്രതീക്ഷയോടെയാണ് സെമി പോരാട്ടത്തിനിറങ്ങുന്നത്. റയാല്‍ മാഡ്രിഡ് പുറത്തായതോടെ കിരീടസാധ്യത കല്പിക്കപ്പെടുന്ന രണ്ടു ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആവേശപ്പോരാട്ടമാകുമെന്നുറപ്പ്.
അത്ലറ്റിക്കോയുടെ തട്ടകത്തില്‍ ഇന്ത്യന്‍ സമയം ഇന്നു രാത്രി 1:3-നാണ് മത്സരം. സോണി സിക്സ്, സോണി ഇ.എസ്.പി.എന്‍. എന്നിവയില്‍ തത്സമയം.
ലയണല്‍ മെസി-ലൂയി സുവാരസ്-നെയ്മര്‍ ത്രയം അണിനിരക്കുന്ന മുന്നേറ്റ നിരയിലാണ് ബാഴ്സയുടെ പ്രതീക്ഷ. അന്റോണിയോ ഗ്രീസ്മാനിലും പ്രതിരോധനിരയിലുമാണ് അത്ലറ്റിക്കോ പ്രതീക്ഷ പുലര്‍ത്തുന്നത്.