Thursday, March 30, 2017 Last Updated 12 Min 8 Sec ago English Edition
Todays E paper
Wednesday 01 Feb 2017 01.40 AM

എം.എസ്‌. ധോണി വീണ്ടും നായകനാകുന്നു

uploads/news/2017/02/76132/s5.jpg

റാഞ്ചി: മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ്‌ ധോണി വീണ്ടും ക്യാപ്‌റ്റന്റെ തൊപ്പി അണിയും. ടീം ഇന്ത്യയെ നയിക്കാനല്ല മറിച്ച്‌ സ്വന്തം സംസ്‌ഥാന ടീമിനു വേണ്ടി.
സയ്യിദ്‌ മുഷ്‌താഖ്‌ അലി ട്രോഫി ടി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ ഝാര്‍ഖണ്ഡ്‌ ടീമിനെ ധോണി നയിക്കും. പശ്‌ചിമ ബംഗാളില്‍ ഫെബ്രുവരി അഞ്ചിനു തുടങ്ങുന്ന മത്സരങ്ങളിലാണ്‌ ധോണി ജാര്‍ഖണ്ഡ്‌ ക്രിക്കറ്റ്‌ ടീമിനെ നയിക്കുന്നത്‌.
ധോണിയെ കൂടാതെ മുന്‍ ഇന്ത്യന്‍ പേസ്‌ ബൗളര്‍ വരുണ്‍ ആരോണും ഝാര്‍ഖണ്ഡ്‌ ടീമിലുണ്ട്‌. പരുക്കിനെത്തുടര്‍ന്ന്‌ ഏറെനാളായി കളത്തില്‍ നിന്നു വിട്ടുനിന്ന വരുണിന്റെ തിരിച്ചുവരവു മത്സരം കൂടിയാണിത്‌.
നായകസ്‌ഥാനം ഒഴിഞ്ഞതിന്‌ പിന്നാലെ ഇംഗ്ലണ്ടിനെതിരേ ഏകദിന പരമ്പരയ്‌ക്കിറങ്ങിയ ധോണി ഏറെ നാളുകള്‍ക്ക്‌ ശേഷം ഏകദിനത്തില്‍ സെഞ്ചുറിയും കണ്ടെത്തിയിരുന്നു. പരമ്പര 2-1ന്‌ സ്വന്തമാക്കുന്നതിന്‌ നിര്‍ണായക സംഭാവനയാണ്‌ ധോണി നല്‍കിയത്‌.

Ads by Google
Wednesday 01 Feb 2017 01.40 AM
YOU MAY BE INTERESTED
TRENDING NOW