Monday, December 18, 2017 Last Updated 8 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 01.40 AM

ഓസ്‌ട്രേലിയയെ നേരിടുന്ന ടീം ഇന്ത്യയ്‌ക്ക് ഉപദേശവുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍

uploads/news/2017/02/76131/s4.jpg

മുംബൈ: ഇന്ത്യന്‍ മണ്ണില്‍ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്‌ ഉപദേശവുമായി ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഓസ്‌ട്രേലിയന്‍ ടീമിനെ വിലകുറച്ചു കാണരുതെന്നാണ്‌ സച്ചിന്‍ വിരാട്‌ കോഹ്ലിയുടെ ടീം ഇന്ത്യയെ ഉപദേശിക്കുന്നത്‌.
ഇന്ത്യന്‍ സാഹചര്യങ്ങള്‍ ഓസ്‌ട്രേലിയന്‍ ടീമിന്‌ വെല്ലുവിളിയാണ്‌. അതിനാല്‍ എതിരാളികളെ ദുര്‍ബലരായി കരുതരുത്‌ . കരുതുന്നതു പോലെ ഓസ്‌ട്രേലിയ ഇന്ത്യന്‍ ഉപഭുഖണ്ഡത്തില്‍ ദുര്‍ബലരല്ല; മറിച്ച്‌ ശക്‌തരായ എതിരാളികളാണെന്നും സച്ചിന്‍ പറഞ്ഞു. ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച്‌ 29 വരെയാണ്‌ ആസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനം. ടീം നാല്‌ ടെസ്‌റ്റ് മത്സരങ്ങള്‍ കളിക്കും.
സാഹചര്യങ്ങളും നിലവിലെ ഫോമും പരിഗണക്കുമ്പോള്‍ പരമ്പരയില്‍ ഇന്ത്യക്കാണ്‌ മുന്‍ തൂക്കമെന്ന്‌ സച്ചിന്‍ പറയുന്നു. അതേസമയം, എതിരാളികളെ വിലകുറച്ച്‌ കണ്ടാല്‍ അത്‌ തിരിച്ചടിയാകുമെന്നും സച്ചിന്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.
ഓസ്‌ട്രേലിയ എക്കാലത്തെയും പോലെ കൈകാര്യം ചെയ്യാന്‍ ദുഷ്‌കരമായ എതിരാളികളാണ്‌. എന്നാല്‍ ഇന്ത്യന്‍ ടീം മികച്ച തയ്യാറെടുപ്പ്‌ നടത്തുകയും കൃത്യ സമയത്ത്‌ മികച്ച പ്രകടനം നടത്തുകയും ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.
ഇന്ത്യന്‍ ടീം ലോകത്തെ മികച്ച ഫീല്‍ഡിങ്‌ യൂണിറ്റുകളില്‍ ഒന്നായി മാറിയിട്ടുണ്ടെന്നും, ഫീല്‍ഡില്‍ പുലര്‍ത്തുന്ന ആക്രമണോത്സുകത കാണുമ്പോള്‍ തനിക്ക്‌ അതിയായ സന്തോഷമുണ്ടെന്നും സച്ചിന്‍ വ്യക്‌തമാക്കി.

Ads by Google
Wednesday 01 Feb 2017 01.40 AM
YOU MAY BE INTERESTED
TRENDING NOW