Saturday, October 21, 2017 Last Updated 4 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 01.40 AM

ചികിത്സയ്‌ക്കു പണമില്ല; ഏഷ്യന്‍ മെഡല്‍ ജേതാവ്‌ വീടുവിറ്റു

uploads/news/2017/02/76130/s3.jpg

പതിനെട്ടുവര്‍ഷം മുമ്പ്‌ രാജ്യത്തിന്റെ അഭിമാനമായിരുന്നു ഇദ്ദേഹം. എതിരാളികളെ ഇടിച്ചിട്ട്‌ ഏഷ്യന്‍ ഗെയിംസ്‌ സ്വര്‍ണവുമായി വന്നതിന്‌ രാജ്യ പത്മശ്രീ നല്‍കി ആദരിച്ച താരം; മണിപ്പൂരുകാരനായ ഡിങ്‌കോ സിങ്‌.
ദേശീയ ഹീറോയില്‍ നിന്ന്‌ യുവജനങ്ങളുടെ മാതൃകയായി മാറിയ ജീവിതം ഇന്ന്‌ യാതനകളുടെ റിങ്ങിലാണ്‌. അര്‍ബുദബാധയെത്തുടര്‍ന്ന്‌ ചികിത്സിക്കാന്‍ പണമില്ലാതെ സ്വന്തം വീടുവരെ വിറ്റ താരം ഇന്നു സുഹൃത്തിന്റെ വീട്ടില്‍ മറ്റുള്ളവരുടെ ഔദാര്യത്തില്‍ ജീവിതത്തോട്‌ പൊരുതിനില്‍ക്കുന്നു.
കരളിനു ബാധിച്ച അര്‍ബുദമാണ്‌ ഡിങ്‌കോ സിങ്ങിന്റെ ജീവിതത്തെ മാറ്റിമറിച്ചത്‌. രോഗം ഗുരുതരമായതോടെ ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിച്ച താരം ഇംഫാലിലെ വീടുവിറ്റാണ്‌ ചികിത്സ നടത്തിയത്‌.
കരളിന്‌ അര്‍ബുദം ബാധിച്ച്‌ ഏറ െനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ജനുവരി ആദ്യ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായ 38-കാരനായ ഡിങ്‌കോ സിങ്ങിന്റെ കരളിന്റെ 70 ശതമാനവും നീക്കം ചെയ്‌തു.
ഇത്രയേറെ ബുദ്ധിമുട്ടിയിട്ടും സര്‍ക്കാരിന്റെയോ ബോക്‌സിങ്‌ അസോസിയേഷന്റെയോ ഭാഗത്തു നിന്ന്‌ ഒരു സഹായവും ലഭിച്ചില്ലെന്ന്‌ ഡിങ്‌കോ സിങ്ങിന്റെ ഭാര്യയവും രണ്ടു കുട്ടികളുടെ അമ്മയുമായ ബബായ്‌ നാന്‍ഗോം പറയുന്നു.
ചികിത്സയ്‌ക്കായി ഇതുവരെ 10 ലക്ഷത്തോളം രൂപചെലവായി. ഇനിയും ചികിത്സ നടത്തണം. എന്തു ചെയ്യണമെന്നറിയില്ല. ഇനി വില്‍ക്കാന്‍ ഒന്നും ശേഷിക്കുന്നില്ല- അവര്‍ കൂട്ടിച്ചേര്‍ത്തു. ആകെ സായ്‌ നല്‍കിയ 50,000 രൂപയാണ്‌ അവര്‍ക്ക്‌ അല്‍പമെങ്കിലും ആശ്വാസമായത്‌.
ശസ്‌ത്രക്രിയയ്‌ക്കും മറ്റും പണംകണ്ടെത്താന്‍ വീടുവിറ്റതോടെ കയറിക്കിടക്കാന്‍ കൂരപോലുമില്ലാതെ വിഷമിക്കുകയാണ്‌ ഈ മുന്‍ സൂപ്പര്‍ താരം. ഇപ്പോള്‍ ന്യൂഡല്‍ഹിയിലെ ഒരു സുഹൃത്തിന്റെ വീട്ടിലാണ്‌ താമസം.
ഇതിനിടെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച താരത്തെ ചികിത്സനല്‍കാതെ അപമാനിച്ചുവിട്ട സംഭവവുമുണ്ടായി. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു സംഭവം. അസുഖം മൂര്‍ച്‌ഛിച്ചതിനേത്തുടര്‍ന്ന്‌ ഇംഫാലില്‍ നിന്നു ന്യൂഡല്‍ഹി എയിംസില്‍ ചികിത്സ തേടിയെത്തിയ താരത്തെ ആവശ്യത്തിനു പണമില്ലെന്ന കാരണത്താല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞയയ്‌ക്കുകയായിരുന്നു.
ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ അതു വിവാദമാക്കിയതോടെ താരത്തെ തിരികെ എയിംസില്‍ പ്രവേശിപ്പിച്ചെങ്കിലും കിടക്കാന്‍ ഒരു ബെഡ്‌ പോലും നല്‍കാതെ അപമാനിച്ചുവെന്നും ഭാര്യ പറയുന്നു.
1998-ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ബന്റാം വെയ്‌റ്റ് വിഭാഗത്തിലാണ്‌ ഡിങ്‌കോ സിങ്‌ സ്വര്‍ണമണിഞ്ഞത്‌. 2013ലാണ്‌ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്‌.

Ads by Google
Advertisement
Wednesday 01 Feb 2017 01.40 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW