Thursday, March 30, 2017 Last Updated 14 Min 33 Sec ago English Edition
Todays E paper
Wednesday 01 Feb 2017 01.39 AM

എന്‍ജി, നീറ്റ്‌ പ്രവേശന പരീക്ഷ: ഇന്നുമുതല്‍ അപേക്ഷിക്കാം, എന്‍ജി. പരീക്ഷ ഏപ്രില്‍ 24, 25 തീയതികളില്‍

uploads/news/2017/02/76123/v1.jpg

തിരുവനന്തപുരം: 2017-18 അധ്യായനവര്‍ഷത്തെ എന്‍ജിനീയറിങ്‌ പ്രവേശന പരീക്ഷ ഏപ്രില്‍ 24, 25 തീയതികളില്‍ നടക്കുമെന്ന്‌ പ്രവേശന പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു. വിവിധ എന്‍ജിനീയറിങ്‌ കോഴ്‌സുകളിലേക്കും മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുമുള്ള പ്രവേശനത്തിന്റെയും പ്ര?സ്‌പെക്‌ടസ്‌ പ്രസിദ്ധീകരിച്ചു.
പ്രവേശന പരീക്ഷയിലെ സ്‌കോറിനും രണ്ടാം വര്‍ഷ യോഗ്യതാ പരീക്ഷയില്‍ ഫിസിക്‌സ്‌, കെമിസ്‌ട്രി, കണക്ക്‌ എന്നിവയ്‌ക്കു ലഭിച്ച മാര്‍ക്കിനും തുല്യപരിഗണന നല്‍കിക്കൊണ്ടു തയാറാക്കുന്ന റാങ്ക്‌ പട്ടികയുടെ അടിസ്‌ഥാനത്തിലായിരിക്കും എന്‍ജിനീയറിങ്‌ പ്രവേശനം. സംസ്‌ഥാനത്തെ എം.ബി.ബി.എസ്‌, ബി.ഡി.എസ്‌, ആയുര്‍വേദ, ഹോമിയോപ്പതി, സിദ്ധ മെഡിക്കല്‍ കോഴ്‌സുകളിലെയും അഗ്രിക്കള്‍ച്ചര്‍, ഫോറസ്‌ട്രി, വെറ്ററിനറി, ഫിഷറീസ്‌ എന്നീ അനുബന്ധ കോഴ്‌സുകളിലെയും പ്രവേശനം സി.ബി.എസ്‌.ഇ. നടത്തുന്ന ദേശീയ പരീക്ഷയുടെ (നീറ്റ്‌) അടിസ്‌ഥാനത്തിലായിരിക്കും.
എം.ബി.ബി.എസ്‌, ബി.ഡി.എസ്‌. എന്നിവയ്‌ക്കും ആയുര്‍വേദ, ഹോമിയോപ്പതി, സിദ്ധ എന്നിവയ്‌ക്കും അഗ്രിക്കള്‍ച്ചര്‍, ഫോറസ്‌ട്രി, വെറ്ററിനറി, ഫിഷറീസ്‌ എന്നിവയ്‌ക്കും പ്ര?സ്‌പെക്‌ടസിലെ വ്യവസ്‌ഥകള്‍ക്കു വിധേയമായി സംസ്‌ഥാന പ്രവേശന പരീക്ഷാ കമ്മിഷണര്‍ മൂന്നു പ്രത്യേക റാങ്ക്‌ പട്ടികകള്‍ പ്രസിദ്ധീകരിക്കും. എല്ലാ കോഴ്‌സുകളിലേക്കും പ്രവേശന കമ്മിഷണറുടെ വെബ്‌സൈറ്റിലൂടെ ഇന്നു മുതല്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും രേഖകളും ഫെബ്രുവരി 28-നകം പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫീസിലെത്തിക്കണം. എസ്‌.ബി.ടിയുടെ തെരഞ്ഞെടുത്ത ശാഖകളില്‍ അപേക്ഷാ ഫീസ്‌ അടയ്‌ക്കാം. മെഡിക്കലിനും അനുബന്ധ കോഴ്‌സുകള്‍ക്കും നീറ്റില്‍ നിന്നാണു പ്രവേശനമെങ്കിലും എം.ബി.ബി.എസ്‌, ബി.ഡി.എസ്‌. കോഴ്‌സുകളുടെ പ്രവേശനത്തിന്‌ നീറ്റ്‌ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ പ്രകാരമുള്ള യോഗ്യതയുണ്ടാകണം. മറ്റു മെഡിക്കല്‍ കോഴ്‌സുകള്‍ക്ക്‌ കീം 2017 പ്ര?സ്‌പെക്‌ടസ്‌ പ്രകാരമുള്ള യോഗ്യത നേടിയിരിക്കണം.

Ads by Google
Wednesday 01 Feb 2017 01.39 AM
YOU MAY BE INTERESTED
TRENDING NOW