Saturday, November 25, 2017 Last Updated 8 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 01.39 AM

കുടുംബശ്രീയില്‍ 279 ഒഴിവ്‌

uploads/news/2017/02/76121/car1.jpg

കുടുംബശ്രീ സംസ്‌ഥാന ഓഫീസിലും ജില്ലാ ഓഫീസിലും നഗരസഭകളിലുമുള്ള വിവിധ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഒരുവര്‍ഷത്തെ കരാര്‍ നിയമനമാണ്‌. 279 ഒഴിവുകളുണ്ട്‌. മള്‍ട്ടി ടാസ്‌ക് പഴ്‌സനല്‍ തസ്‌തികയില്‍ 94 ഒഴിവുകളുണ്ട്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രു. 13.
കണ്‍സല്‍ട്ടന്റ്‌ (മൈക്രോ എന്റര്‍പ്രൈസസ്‌ മൈക്രോഫിനാന്‍സ്‌, മാര്‍ക്കറ്റിംഗ്‌ തുടങ്ങിയവ) എം.എസ്‌.ഡബ്ല്യു അല്ലെങ്കില്‍ എം.ബി.എ. അല്ലെങ്കില്‍ പിജി അല്ലെങ്കില്‍ തത്തുല്യം.
കണ്‍സല്‍ട്ടന്റ്‌ (ജെന്‍ഡര്‍, സോഷ്യല്‍ ഡവലപ്‌മെന്റ്‌, ട്രൈബല്‍ തുടങ്ങിയവ) എം.എസ്‌.ഡബ്ല്യു അല്ലെങ്കില്‍ റൂറല്‍ ഡവലപ്‌മെന്റില്‍ പിജി അല്ലെങ്കില്‍ ആന്ത്രപോളജി/വിമന്‍ സ്‌റ്റഡീസ്‌/ സോഷ്യോളജി/പൊളിറ്റിക്കല്‍ സയന്‍സ്‌/ഗാന്ധിയന്‍ സ്‌റ്റഡീസ്‌/ഡവലപ്‌മെന്റ്‌ സ്‌റ്റഡീസില്‍ പിജി അല്ലെങ്കില്‍ തത്തുല്യം.
പ്രോഗ്രാം മാനേജര്‍ (മൈക്രോ എന്റര്‍പ്രൈസസ്‌ ആന്‍ഡ്‌ ബിസിനസ്‌ ഡവലപ്‌മെന്റ്‌) എം.ബി.എ. അല്ലെങ്കില്‍ എം.എസ്‌.ഡബ്ല്യു. അല്ലെങ്കില്‍
റൂറല്‍ ഡവലപ്‌മെന്റില്‍ പി.ജി. അല്ലെങ്കില്‍ തത്തുല്യം. പ്രശസ്‌ത സ്‌ഥാപനങ്ങളില്‍ നിന്നും യോഗ്യത നേടിയവര്‍ക്ക്‌ മുന്‍ഗണന.
സിറ്റി മിഷന്‍ മാനേജര്‍: എം.ബി.എ. അല്ലെങ്കില്‍ എം.എസ്‌.ഡബ്ല്യു.
ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ (സ്‌കില്‍) എം.ബി.എ. അല്ലെങ്കില്‍ എംഎസ്‌.ഡബ്ല്യു അല്ലെങ്കില്‍ റൂറല്‍ ഡവലപ്‌മെന്റില്‍ പി.ജി.
സ്‌റ്റേറ്റ്‌ പ്രോഗ്രാം മാനേജര്‍: എം.ബി.എ.
ഡിസ്‌ട്രിക്‌ട് പ്രോഗ്രാം മാനേജര്‍: എം.ബി.എ.
സോഷ്യല്‍ ഡവലപ്‌മെന്റ്‌ ഓഫീസര്‍ (സിറ്റി ലെവല്‍ ടെക്‌നിക്കല്‍ സെല്‍) എം.എസ്‌.ഡബ്ല്യു. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
എം.ഐ.എസ്‌. ഡേറ്റാ അനലിസ്‌റ്റ്: ബി.ടെക്‌/ബി.ഇ. (കംപ്യൂട്ടര്‍ സയന്‍സ്‌/ഐടി) അല്ലെങ്കില്‍ എം.സി.എ. അല്ലെങ്കില്‍ തത്തുല്യയോഗ്യത. എം.ഐ.എസ്‌. ഡേറ്റാബേസ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍: ബി.ടെക്‌/ബി.ഇ./(കംപ്യൂട്ടര്‍ സയന്‍സ്‌/ഐടി) അല്ലെങ്കില്‍ എം.സി.എ.
എം.ഐ.എസ്‌. സ്‌പെഷ്യലിസ്‌റ്റ് (സിറ്റി ലെവല്‍ ടെക്‌നിക്കല്‍ സെല്‍) ബി.ടെക്‌/ബി.ഇ. (കംപ്യൂട്ടര്‍ സയന്‍സ്‌ ഐടി) അല്ലെങ്കില്‍ എം.സി.എ. അല്ലെങ്കില്‍ തത്തുല്യയോഗ്യത
ഡോക്യുമെന്റേഷന്‍ അസിസ്‌റ്റന്റ്‌: ലൈബ്രറി സയന്‍സ്‌: ഡിപ്ലോമ. അംഗീകൃത ഡി.ടി.പി. (ഇംഗ്ലീഷ്‌/മലയാളം സര്‍ട്ടിഫിക്കറ്റ്‌) അല്ലെങ്കില്‍ തത്തുല്യം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. 35വയസ്‌. 20000 രൂപ.
പ്രോഗ്രാം മാനേജര്‍ (അഗ്രികള്‍ച്ചര്‍ ആന്‍ഡ്‌ അനിമല്‍ ഹസ്‌ബെന്‍ഡറി) വെറ്ററിനറി സയന്‍സ്‌/അഗ്രികള്‍ചറില്‍ പിജി/തത്തുല്യം.
കണ്‍സല്‍ട്ടന്റ്‌ (അനിമല്‍ ഹസ്‌ബന്‍ഡറി) വെറ്ററിനറി സയന്‍സില്‍ പിജി/തത്തുല്യം പ്രവൃത്തിപരിചയമുള്ളവര്‍ക്ക്‌ മുന്‍ഗണന.
കണ്‍സല്‍ട്ടന്റ്‌ (എം.കെ.എസ്‌.പി. (അഗ്രികള്‍ച്ചറല്‍) അഗ്രികള്‍ച്ചറില്‍ പി.ജി/തത്തുല്യം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക്‌ മുന്‍ഗണന.
എന്‍.ആര്‍.എല്‍.എം. അക്കൗണ്ടന്റ്‌: ബി.കോം, ഡി.സി.എ. ടാലി അല്ലെങ്കില്‍ തത്തുല്യം.
അക്കൗണ്ടന്റ്‌ സംസ്‌ഥാന മിഷന്‍: ബി.കോം, ഡി.സി.എ. ടാലി അല്ലെങ്കില്‍ തത്തുല്യം.
കമ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്‌റ്റ്: ജേണലിസം ആന്‍ഡ്‌ മാസ്‌ കമ്മ്യൂണിക്കേഷനില്‍ പിജി അല്ലെങ്കില്‍ തത്തുല്യം. 3 വര്‍ഷത്തെ പ്രവൃത്തിപരിചയം. 40വയസ്‌. അഞ്ചുവര്‍ഷമോ അതില്‍ കൂടുതലോ പ്രവൃത്തിപരിചയമുള്ളവര്‍ക്ക്‌ 40000 രൂപ. 3-5 വര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്ക്‌ 35000 രൂപ.
അര്‍ബന്‍ പ്ലാനര്‍/ടൗണ്‍ പ്ലാനിങ്‌ സ്‌പെഷ്യലിസ്‌റ്റ് (സ്‌റ്റേറ്റ്‌ ടെക്‌നിക്കല്‍സെല്‍): അര്‍ബന്‍ പ്ലാനിങ്‌/റീജനല്‍ പ്ലാനിങ്‌/ആര്‍ക്കിടെക്‌ചര്‍ മാനേജ്‌മെന്റില്‍ പിജി അല്ലെങ്കില്‍ തത്തുല്യം.
അര്‍ബന്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ സ്‌പെഷ്യലിസ്‌റ്റ് (സിറ്റി ലെവല്‍ ടെക്‌നിക്കല്‍ സെല്‍) ആര്‍ക്കിടെക്‌ചര്‍/സിവില്‍ എന്‍ജിനിയറിങ്‌ ബിരുദം അല്ലെങ്കില്‍ തത്തുല്യം)
മുനിസിപ്പല്‍ ഫിനാന്‍സ്‌ സ്‌പെഷ്യലിസ്‌റ്റ് (സ്‌റ്റേറ്റ്‌ ടെക്‌നിക്കല്‍ സെല്‍) ഫിനാന്‍സ്‌/കൊമേഴ്‌സില്‍ പിജി അല്ലെങ്കില്‍ തത്തുല്യം.
മുനിസിപ്പല്‍ ഫിനാന്‍സ്‌ സ്‌പെഷ്യലിസ്‌റ്റ് (സിറ്റി ലെവല്‍ ടെക്‌നിക്കല്‍ സെല്‍) ഫിനാന്‍സ്‌/കൊമെഴ്‌സില്‍ പിജി അല്ലെങ്കില്‍ തത്തുല്യം 40 വയസ്‌
മള്‍ട്ടിടാസ്‌ക് പഴ്‌സനല്‍: ബിരുദം മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം 30 വയസ്‌ 15000 രൂപ. എല്ലാ തസ്‌തികള്‍ക്കും കംപ്യൂട്ടര്‍ പരിജ്‌ഞാനം ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ടവിധം: അപേക്ഷാഫോം മാതൃക വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം അയയ്‌ക്കണം. വിശദവിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌: www.kuudmbashree.org അധികയോഗ്യത, തൊഴില്‍പരിചയം, പ്രായം, ശമ്പളം തുടങ്ങിയവ സംബന്ധിച്ച വ്യവസ്‌ഥകള്‍ വെബ്‌സൈറ്റില്‍.

Ads by Google
Wednesday 01 Feb 2017 01.39 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW