Thursday, December 07, 2017 Last Updated 13 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jan 2017 06.57 PM

വെളിച്ചെണ്ണ നാവില്‍ പുരട്ടിയ ശേഷം ഇങ്ങനെ ചെയ്യ്താല്‍

uploads/news/2017/01/76103/oil.jpg

പൂപ്പല്‍ പോലെ നാവില്‍ വെള്ളനിറം പലരുടെയും ഉറക്കം കളയുന്ന പ്രശ്നമാണ്. ആരോഗ്യമുള്ള നാക്കിന്റെ കളര്‍ പിങ്ക് ആണ്. നാവില്‍ പാപിലെ എന്ന പേരുള്ള ചെറിയ അറകള്‍ ഉണ്ട്. എന്നാല്‍ കൃത്യമായി വൃത്തിയാക്കാതെ അഴുക്കും ബാക്ട്ടീരിയയും അടിഞ്ഞുകൂടിയാല്‍ നാവിനു വെള്ള നിറമാകും. ഈ നിറം മാറ്റം തല്‍ക്കാലത്തേയ്ക്ക് ഉള്ള പ്രശ്നമാണ്.അപകടവുമല്ല.എന്നാല്‍ ശ്രദ്ധിയ്ക്കാതെ ഇരുന്നാല്‍ അപകടം ആവാനും സാധ്യതയുണ്ട്.

ജലാംശം നഷ്ടപ്പെടുന്നതാണു മറ്റൊരു കാരണം. ദിവസത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും ബ്രഷ് ചെയ്യണം. നാക്കും വൃത്തിയാക്കണം.ഇല്ലെങ്കില്‍ കാന്‍ഡിഡാ എന്ന ബാക്റ്റീരിയ പെരുകാന്‍ കാരണമാകും.ഈ അണുക്കള്‍ക്ക് മോണയിലും തൊണ്ടയിലും വരെ കടന്നു ചെല്ലാനുള്ള കഴിവുണ്ട്.ഇതു ശ്രദ്ധിച്ചില്ലെങ്കില്‍ ബ്ലീഡിംഗ് വരെയുണ്ടാകാം. വെള്ളനിറം ബാധിച്ച് കഴിഞ്ഞാല്‍ നാക്ക് വടിച്ചത് കൊണ്ടോ ചുരണ്ടിയത് കൊണ്ടോ ആ നിറം മാറില്ല.

മരുന്നുകള്‍ ഇല്ലാതെ തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണാം.

ആഹാരക്രമീകരണം

ചില പ്രത്യേക ഭക്ഷണങ്ങള്‍ നാവിലെ വെള്ള നിറം മാറാന്‍ സഹായിയ്ക്കും. നാവിലെ നല്ല ബാക്ട്ടീരിയകളുടെ സാന്നിദ്ധ്യം വര്ധിപ്പിയ്ക്കുന്ന പ്രൊ ബയോട്ടിക് വിഭാഗത്തില്‍പ്പെട്ട ഭക്ഷണ വസ്തുക്കളാണ് ഉള്‍പ്പെടുത്തേണ്ടത്. യോഗര്‍ട്ട്,ഡാര്‍ക്ക്‌ ചോക്കലെറ്റ്‌ ഒക്കെ നല്ലതാണ്.

ആലോവേര

ആലോ വേരയുടെ നീര് നല്ല മരുന്നാണ്. പ്രകൃതിദത്തമായ ആന്റി ബാക്ട്ടീരിയാല്‍ എജന്റ്റ് ആണ് ആലോവെര. ദിവസവും രണ്ടോ മൂന്നോ തവണ നാവില്‍ പുരട്ടുക.

ബേക്കിംഗ് സോഡാ

വായിലെ അസിടിക് അംശത്തെ നിര്‍വ്വീര്യമാക്കി ബാക്ട്ടീരിയകളെ നശിപ്പിയ്ക്കുന്നു. പി എച്ച് ലെവല്‍ കൃത്യമായി നിലനിര്‍ത്തുന്നു. ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡാ നാരങ്ങാനീരില്‍ ചാലിയ്ക്കുക. ഈ പെയ്സ്റ്റ് ഇടയ്ക്കിടയ്ക്ക് നാവില്‍ പുരട്ടുക. ഇതുപയോഗിച്ച് നാവും പല്ലും തേച്ചാലും മതി.

കടലുപ്പ്‌

ഉപ്പ് വെള്ളത്തില്‍ കലക്കിയിട്ടു കുലുക്കുഴിഞ്ഞു തുപ്പുക. ഇടയ്ക്കിടയ്ക്ക് ചെയ്യണം .ഉപ്പ് പ്രകൃതി ദത്തമായ ഒരു ആന്റി ബാക്ട്ടീരിയാല്‍ ആണ്.

എണ്ണ പുരട്ടല്‍

വെളിച്ചെണ്ണ ഒരു നല്ല മരുന്നും കൂടെയാണ്.എണ്ണ നാവില്‍ പുരട്ടി കുറച്ച് കഴിയുമ്പോള്‍ ചൂട് വെള്ളം ഉപയോഗിച്ച വായ്‌ കഴുകുക.വെള്ള നിറം നീങ്ങി വായ്‌ വൃത്തിയാകും.

Ads by Google
Tuesday 31 Jan 2017 06.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW